Image

വിമാനയാത്ര: പരിശോധന കൂടുതല്‍ കര്‍ക്കശമാകും

Published on 30 August, 2018
വിമാനയാത്ര: പരിശോധന കൂടുതല്‍ കര്‍ക്കശമാകും
 

രാജ്യത്തെ വിമാനത്താവളങ്ങളില്‍ വിമാന യാത്രക്കാരുടെ പരിശോധന കൂടുതല്‍ കര്‍ക്കശമാക്കാന്‍ തീരുമാനം. വിമാനങ്ങളില്‍ സുരക്ഷാഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും പേഴ്‌സുകളും ചാര്‍ജറുകളും തുടങ്ങി സകല വസ്തുക്കളും വിമാത്താവളങ്ങളില്‍ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കും. ഇതുവരെ ലാപ്‌ടോപുകളും ടാബ്ലറ്റുകളുമാണ് പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത്.

പേനയ്ക്കുള്ളില്‍ കത്തി ഒളിപ്പിക്കുന്നതായി ശ്രദ്ധില്‍പ്പെട്ടതിനെത്തുടര്‍ന്ന് അസാധാണ രീതിയിലുള്ള പേനകളും അടുത്തിട പരിശോധനയ്ക്കു വിധേയമാക്കിത്തുടങ്ങിയിട്ടുണ്ട്. രാജ്യാന്തര യാത്രക്കാരിലാണ് പരിശോധന കൂടുതല്‍ കര്‍ക്കശമാക്കുക. ഈ നടപടികള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സമയ നഷ്ടം ഉണ്ടാക്കുമെങ്കിലും മറ്റ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങാന്‍ സഹായിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

സ്‌കാന്‍ ചെയ്യുന്‌പോള്‍ സംശയം തോന്നിയാല്‍ ബാഗുകള്‍ കൈകൊണ്ടുതന്നെ പരിശോധിക്കും. ബാഗുകളില്‍ നിന്ന് ഇത്തരം സാധനങ്ങള്‍ നീക്കിയ ശേഷം പരിശോധന നടത്തിയാല്‍ പെട്ടെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നും സിഐഎസ്എഫ് വ്യക്തമാക്കുന്നു.

വിമാനത്താവളങ്ങളില്‍ 3 ഡി ടോമോഗ്രാഫി സ്‌കാനറുകള്‍ സ്ഥാപിക്കുന്നതും എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ പരിഗണനയിലുണ്ട്. ന്യുയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി, ലണ്ടനിലെ ഹീത്രൂ എന്നീ വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന കംപ്യൂട്ടറൈസഡ് സ്‌കാനറുകള്‍ ആണിവ.

റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക