Image

ഫാദര്‍ ജോണ്‍ തോമസ് ആലുംമൂട്ടിലിന്റെ സപ്തതി ആഘോഷിച്ചു

മോന്‍സി മാണി Published on 30 August, 2018
ഫാദര്‍ ജോണ്‍ തോമസ് ആലുംമൂട്ടിലിന്റെ സപ്തതി ആഘോഷിച്ചു
ജാക്‌സണ്‍ ഹെയിറ്റ്‌സ് , ന്യൂ യോര്‍ക്ക്: ഫാദര്‍ ജോണ്‍ തോമസ് ന്യൂയോര്‍ക്കിലെ എക്കുമിനിക്കല്‍ പ്രസ്ഥാനത്തിന്റെ സമുന്നത സാരഥിയും സുഹൃത്തുമാണ് എന്ന് എപ്പിസ്‌കോപ്പല്‍ സഭയുടെഒറിഗോണ്‍ ബിഷപ്പ് ആയിരുന്ന ജോണ്‍സി ഇട്ടി അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്ക് സിറ്റിയിലെ ജാക്‌സണ്‍ ഹെയിറ്റ്‌സ് സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ്പള്ളിയുടെ ആഭിമുഖ്യത്തില്‍ സംഘടിക്കപ്പെട്ട സപ്തതി ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാനാതുറയിലുമുള്ള ആളുകളുമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന വൈദികന്‍ എന്ന നിലയില്‍ പുരോഹിതര്‍ക്ക് ഒരു മാര്‍ഗദര്‍ശി ആയിമാറുകയാണ് ഫാദര്‍ ജോണ്‍ തോമസ് ആലുംമൂട്ടില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദീര്‍ഘനാളത്തെ ഊഷ്മളമായ ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ സഭകളുടെ കൂട്ടായ്മക്ക് ഫാദര്‍ ജോണ്‍ തോമസ് നല്‍കുന്ന ഉദാത്തമായ സേവനങ്ങള്‍വിസ്മരിക്കാനാവാത്തതാണെന്നു അര്‍മേനിയന്‍ അപ്പോസ്‌തോലിക് സഭയുടെ വികാരി ജനറാള്‍ ബിഷപ്പ് അനൗഷവാന്‍ റാനിയേലിന്‍ പ്രസ്താവിച്ചു.അര്‍മേനിയന്‍ സഭയുടെ സ്‌നേഹോപകാരം അദ്ദേഹം നല്‍കി. തനിക്കു കേരളത്തിലേക്ക് തിരികെ പോകേണ്ടിവന്ന അവസ്ഥയില്‍ ഇടവകയെനയിക്കാന്‍ ജോണ്‍ തോമസ് അച്ചനെ ലഭിച്ചതില്‍ ഇടവക്കാരോടൊപ്പം സന്തോഷിച്ചു എന്നും, അച്ഛന്‍ ഭദ്രാസനത്തിനും ഇടവക്കും നല്‍കുന്ന ഊഷ്മളമായകരുതല്‍ അഭിന്ദനീയമാണെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ , ഇടവകയുടെ മുന്‍ വികാരി, ടി. എം . സക്കറിയ കോര്‍എപ്പിസ്‌കോപ്പ പറഞ്ഞു.

ജോണ്‍ തോമസ് അച്ചന്റെ വിശാലമായ കാഴ്ചപ്പാടുകളും , ശ്രദ്ധയോടു കൂടിയ പ്രവര്‍ത്തനവും, എവിടെയും ഏതു സമയത്തും എത്തിച്ചേരുന്നഅനിതരസാധാരണമായ കഴിവുകളും അദ്ദേഹത്തെ വത്യസ്തനാക്കുന്നു. സര്‍ ഒലിവര്‍ ഗോള്‍ഡ്‌സ്മിത്തിന്റെ വികാര്‍ ഓഫ് വേക്ഫീല്‍ഡ് എന്ന പ്രസിദ്ധനോവലിലെ കഥാപാത്രമായ വൈദികന്റെ രീതിയില്‍, സന്താപവും സന്തോഷവും ഒരേ നേര്‍ രേഘയില്‍ നിസ്സംഗതയോടെ ഉള്‍ക്കൊള്ളാനുള്ള കഴിവ്പ്രശംസനീയമാണെന്നും മുന്‍ സഭാ മാനേജിങ് അംഗം കോരസണ്‍ വര്ഗീസ് അഭിപ്രായപ്പെട്ടു.

ഫാദര്‍ ജേക്കബ് ഫിലിപ്പ്, ഫാദര്‍ ജോര്‍ജ് മാത്യു, കോശി ഉമ്മന്‍, മിനി ജോര്‍ജ് , കെവിന്‍ ജോര്‍ജ്, സൈമണ്‍ ഫിലിപ്പ്, പോള്‍ കുരിയന്‍ , ജോയ്‌സ് ജോര്‍ജ്,മിനി കുര്യാക്കോസ് , ബിജി വര്‍ഗീസ്, സജി താമരവേലില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സരോജ വര്‍ഗീസ് മംഗളോപകരം സമര്‍പ്പിച്ചു.ഇടവകയുടെ സ്ഥാപക വികാരി ടി . എം . സക്കറിയ കോറെപ്പിസ്‌കോപ്പയും സീനിയര്‍ അംഗം സി. സി. തോമസും ചേര്‍ന്ന് പൊന്നാടഅണിയിച്ചു. ന്യൂയോര്‍ക്ക് കൌണ്‍സില്‍ ഓഫ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ചസിന്റെ പേരിലും വിവിധ സംഘടനകളുടെ പേരിലും അനുമോദനങ്ങള്‍അര്‍പ്പിക്കപ്പെട്ടു. ഇടവകയിലെ ഗ്രാടുവെറ്റ് ചെയ്ത എല്ലാ അംഗങ്ങളെയും തദവസരത്തില്‍ പ്രത്യേക അംഗീകാരം നല്‍കി ആദരിച്ചു.

തന്റെ സേവനം ദൈവീക പ്രേരണയുടെയും ഉള്‍വിളിയുടേയും പ്രതിഫലനമായിരുന്നു എന്നും, നല്ല വാക്കുകള്‍ പ്രചോദനമായി തീരുമെന്ന് മറുപടിപ്രസംഗത്തില്‍ ഫാദര്‍ ജോണ്‍ തോമസ് പറഞ്ഞു. ഇടവക സെക്രട്ടറി മോന്‍സി മാണി സ്വാഗതം ആശംസിച്ചു, ട്രസ്റ്റി ബിജു വര്‍ഗീസ് നന്ദിപ്രകാശിപ്പിച്ചു. അജയ് ജോസഫ് , സൂസന്‍ മാത്യു എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
ഫാദര്‍ ജോണ്‍ തോമസ് ആലുംമൂട്ടിലിന്റെ സപ്തതി ആഘോഷിച്ചുഫാദര്‍ ജോണ്‍ തോമസ് ആലുംമൂട്ടിലിന്റെ സപ്തതി ആഘോഷിച്ചുഫാദര്‍ ജോണ്‍ തോമസ് ആലുംമൂട്ടിലിന്റെ സപ്തതി ആഘോഷിച്ചുഫാദര്‍ ജോണ്‍ തോമസ് ആലുംമൂട്ടിലിന്റെ സപ്തതി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക