Image

ഇല്ലിനോയി മലയാളി അസോസിയേഷന്‍ രാജാ കൃഷ്ണമൂര്‍ത്തിയുമായി ചര്‍ച്ച നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 30 August, 2018
ഇല്ലിനോയി മലയാളി അസോസിയേഷന്‍ രാജാ കൃഷ്ണമൂര്‍ത്തിയുമായി ചര്‍ച്ച നടത്തി
അമേരിക്കന്‍ കോണ്‍ഗ്രസിലെ കോണ്‍ഗ്രസ് മാന്‍ രാജാകൃഷ്ണമൂര്‍ത്തിയുമായി ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രതിനിധി സംഘം പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ നേതൃത്വത്തില്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെപ്പള്ളി ചര്‍ച്ച നടത്തി. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ നമ്മുടെ സഹോദരങ്ങളെ ഏതൊക്കെ രീതിയില്‍ സഹയിക്കാനുകുമെന്നുള്ള ചിന്തകളില്‍ ഉയര്‍ന്നുവന്ന ആശയമാണ് ഈ കൂടിക്കാഴ്ചയ്ക്ക് വഴിതെളിച്ചത്.

ഏകദേശം 30 മിനിറ്റോളം നീണ്ട ചര്‍ച്ചകളില്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മിതിയില്‍ അമേരിക്കന്‍ ഗവണ്‍മെന്റില്‍ നിന്നും, വിവിധ നോണ്‍ ഗവണ്‍മെന്റല്‍ ഏജന്‍സികളില്‍ നിന്നും എങ്ങനെ സഹായം ലഭിക്കാമെന്നും, അതിന്റെ വിവിധ വശങ്ങളെപ്പറ്റിയും സംസാരിക്കുകയുണ്ടായി. കേരളാ ഗവണ്‍മെന്റുമായും ആശയവിനിമയം നടത്താന്‍ തന്റെ സെക്രട്ടറിയും, മലയാളിയുമായ അറ്റോര്‍ണി സാഹി ഏബ്രഹാമിനെ ഉടന്‍തന്നെ ചുമതലപ്പെടുത്തി. കേരളാ ഗവണ്‍മെന്റില്‍ നിന്നും മറുപടി ലഭിച്ചാല്‍ ഉടന്‍തന്നെ തന്റെ പരിധിയില്‍ നിന്നുകൊണ്ട് അമേരിക്കന്‍ ഗവണ്‍മെന്റ് വഴിയും മറ്റു ഏജന്‍സികളുമായി സഹകരിച്ച് കേരളത്തെ സഹായിക്കന്നതില്‍ തനിക്കും സന്തോഷമേ ഉള്ളുവെന്നും രാജാ പ്രതിനിധി സംഘത്തോട് പറഞ്ഞു.

ഇല്ലിനോയിയിലെ എട്ടാമത് ഡിസ്ട്രിക്ടില്‍ നിന്നും രണ്ടാം തവണ ഈ നവംബറില്‍ മത്സരത്തെ നേരിടുകയാണ് രാജാ കൃഷ്ണമൂര്‍ത്തി. തന്റെ തിരക്കുപിടിച്ച പരിപാടികള്‍ക്കിടയില്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രതിനിധികളെ കാണാന്‍ സമയം കണ്ടെത്തിയ കോണ്‍ഗ്രസ് മാനെ ജോര്‍ജ് പണിക്കര്‍ നന്ദി അറിയിച്ചു.

സെക്രട്ടറി വന്ദന മാളിയേക്കല്‍, സീനിയര്‍ വൈസ് പ്രസിഡന്റ് റോയി മുളങ്കുന്നം, വൈസ് പ്രസിഡന്റ് ജോര്‍ജ് മാത്യൂസ് എന്നിവരും പ്രതിനിധിസംഘത്തിലുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക