Image

വെരി റവ. ഫാ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ വചന പ്രഘോഷണം നടത്തുന്നു.

Published on 30 August, 2018
വെരി റവ. ഫാ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ വചന പ്രഘോഷണം നടത്തുന്നു.
ന്യൂ യോര്‍ക്ക് സി എസ് ഐ മലയാളം ഇടവകയുടെ നേതൃത്വത്തിലുള്ള വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്തംബര്‍ 14,15,16 തീയതികളില്‍ ന്യൂ യോര്‍ക്കിലെ സീഫോര്‍ഡിലുള്ള സി എസ് ഐ മലയാളം കോണ്‍ഗ്രിഗേഷന്‍(3833 ജെറുസലേം അവന്യൂ , സീഫോര്‍ഡ്, ന്യൂ യോര്‍ക്ക് 11783 ) ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. സുപ്രസിദ്ധ സുവിശേഷക പ്രാസംഗികനും വേദശാസ്ത്ര പണ്ഡിതനുമായ വെരി റവ. ഫാ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പയാണ് വചന പ്രഘോഷണം നടത്തുന്നത് . ദൃശ്യ മാധ്യമങ്ങളിലൂടെ െ്രെകസ്തവ സമൂഹത്തിനു സുപരിചിതനായ അദ്ദേഹം നോര്‍ത്ത് അമേരിക്കയില്‍ ഒട്ടേറെ കണ്വന്ഷനുകളില്‍ ഇതിനോടകം പങ്കെടുത്തു കഴിഞ്ഞു.

ലോങ്ങ് ഐലന്‍ഡിലെ സീഫോര്‍ഡ് സി എസ ഐ ദേവാലയത്തില്‍ സെപ്തംബര്‍ 14 നു വെള്ളിയാഴ്ച വൈകിട്ട് 7 നും, ശനിയാഴ്ച വൈകിട്ട് 6:30 നും കണ്‍വന്‍ഷന്‍ ആരംഭിക്കുന്നതാണ്. ഞായറാഴ്ച ആരാധനയെത്തുടര്‍ന്നു 2 മണിക്ക് ചേരുന്ന യോഗത്തോടുകൂടെ കണ്‍വന്‍ഷന്‍ സമാപിക്കും. യുവജനങ്ങള്‍ക്കായുള്ള പ്ര ത്യേ കയോഗം സെപ്തംബര്‍ 15 നു ശനിയാഴ്ച 4 മുതല്‍ 6 വരെ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇടവക വികാരി റവ. റോബിന്‍ ഐപ്പ് മാത്യു (516)3429879; കണ്‍വീനര്‍, തോമസ് റ്റി

ഉമ്മന്‍ (631)7960064; ജോ. കണ്‍വീനര്‍, എബ്രഹാം ഡാനിയേല്‍ (516)5680028 എന്നിവരുമായി ബന്ധപ്പെടുക.
വെരി റവ. ഫാ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ വചന പ്രഘോഷണം നടത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക