Image

തൂത്തുക്കുടിയില്‍ വാഹനാപകടം: അഞ്ചു മലയാളികള്‍ മരിച്ചു

Published on 01 April, 2012
തൂത്തുക്കുടിയില്‍ വാഹനാപകടം: അഞ്ചു മലയാളികള്‍ മരിച്ചു
ഇടുക്കി: തൂത്തുക്കുടിയില്‍ ക്ഷേത്ര ദര്‍ശനത്തിനു പോയ മലയാളികള്‍ സഞ്ചിരിച്ച ജീപ്പില്‍ ലോറിയിടിച്ച്‌ അഞ്ചു പേര്‍ മരിച്ചു. സംഭവത്തില്‍ ഒമ്പത്‌ പേര്‍ക്ക്‌ പരിക്കേറ്റു. ചിന്നക്കനാല്‍ ചെമ്പകത്തൊഴുക്കുടി, ബീല്‍റാം സ്വദേശികളായ മണികണ്‌ഠന്‍(34), മാരിയപ്പന്‍(40), ലക്ഷ്‌മി(60), അംബിക,വെള്ളത്തായ്‌(60) എന്നിവരാണു മരിച്ചത്‌.

തൂത്തുക്കുടി മധുര ഹൈവേയില്‍ റയില്‍വേ ഓവര്‍ ബ്രിഡ്‌ജിനു സമീപം ചെറുകിട വ്യവസായ മേഖലാ പ്രദേശമായ സിപ്‌കോട്ടില്‍ ഇന്നലെ വൈകിട്ട്‌ അഞ്ചേ മുക്കാലോടെയായിരുന്നു അപകടം. അമിത വേഗത്തില്‍ എത്തിയ ടിപ്പര്‍ ലോറി ജീപ്പില്‍ ഇടിക്കുകയായിരുന്നുവെന്നു തൂത്തുക്കുടി പൊലീസ്‌ പറഞ്ഞു. ജീപ്പ്‌ വെട്ടിപ്പൊളിച്ചാണ്‌ അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്‌. തമിഴ്‌നാട്ടില്‍ നിന്ന്‌ ഇടുക്കിയിലെത്തി താമസിക്കുന്ന തോട്ടം തൊഴിലാളികളാണ്‌ അപകടത്തില്‍പ്പെട്ടവര്‍.

ശനിയാഴ്‌ചയാണ്‌ ഇവര്‍ ജീപ്പില്‍ തിരുച്ചെന്തൂരിലേക്ക്‌ പുറപ്പെട്ടത്‌. പരുക്കേറ്റവര്‍ തൂത്തുക്കുടി ഗവ.ആശുപത്രിയില്‍. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്‌റ്റ്‌ മോര്‍ട്ടത്തിനു ശേഷം ഇന്നു വൈകിട്ടോടെ ചിന്നക്കനാലിലെത്തിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക