Image

`രാ 1'-ന്‌ മോശം സിനിമയ്‌ക്കുള്ള ഗോള്‍ഡന്‍ കേല അവാര്‍ഡ്‌

Published on 01 April, 2012
`രാ 1'-ന്‌ മോശം സിനിമയ്‌ക്കുള്ള ഗോള്‍ഡന്‍ കേല അവാര്‍ഡ്‌
ന്യൂഡല്‍ഹി: `രാ 1'-ന്‌ മോശം സിനിമയ്‌ക്കുള്ള ഗോള്‍ഡന്‍ കേല അവാര്‍ഡ്‌ ഷാരൂഖ്‌ ഖാന്‍ നായകനായ ചിത്രത്തിന്റെ സംവിധായകന്‍ അനുഭവ്‌ സിന്‍ഹയാണ്‌ മോശം സംവിധായകന്‍.മോശം നടനുള്ള പുരസ്‌കാരത്തിനു ബോളിവുഡ്‌ നടന്‍ ഇമ്രാന്‍ ഖാനേയും നടിയ്‌ക്കുള്ള അവാര്‍ഡിനു ദീപിക പദുക്കോണിനേയും തെരഞ്ഞെടുത്തു. `മേരെ ബ്രദര്‍ കി ദുല്‍ഹന്‍' എന്ന ചിത്രത്തിലെ അഭിനയമാണ്‌ ഇമ്രാനു മോശം നടനുള്ള ഗോള്‍ഡന്‍ കേലയ്‌ക്കു അര്‍ഹനാക്കിയത്‌. `ആരക്ഷന്‍' എന്ന ചിത്രത്തിലെ അഭിനയത്തിനു ദീപിക പദുക്കോണ്‍ മോശം നടിക്കുള്ള അവാര്‍ഡ്‌ നേടി. ആരക്ഷനിലേയും ദം മാരോ ദമിലേയ്‌കും അഭിനയത്തിനു പ്രതീക്‌ ബാബര്‍ മോശം സഹനടനുള്ള അവാര്‍ഡ്‌ സ്വന്തമാക്കി. ഓണ്‍ ലൈന്‍ വോട്ടെടുപ്പിലൂടെയാണ്‌ `ഗോള്‍ഡന്‍ കേല' അവാര്‍ഡുകള്‍ തീരുമാനിച്ചത്‌.
`രാ 1'-ന്‌ മോശം സിനിമയ്‌ക്കുള്ള ഗോള്‍ഡന്‍ കേല അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക