Image

ദുരിതാശ്വാസത്തിന്‌ പ്രത്യേക ഫണ്ട്‌: ഗവര്‍ണര്‍ക്ക്‌ ചെന്നിത്തലയുടെ നിവേദനം

Published on 31 August, 2018
ദുരിതാശ്വാസത്തിന്‌ പ്രത്യേക ഫണ്ട്‌: ഗവര്‍ണര്‍ക്ക്‌ ചെന്നിത്തലയുടെ നിവേദനം

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനുള്ള ഫണ്ട്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്‌ മാറ്റി പ്രത്യേക അക്കൗണ്ടിലാക്കാന്‍ സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കുക, മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടതിനെപ്പറ്റി ജുഡിഷ്യല്‍ അന്വേഷണം നടത്തുക തുടങ്ങി നാലിന ആവശ്യങ്ങളുന്നയിച്ച്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഗവര്‍ണര്‍ ജസ്റ്റീസ്‌ പി.സദാശിവത്തിന്‌ നിവേദനം നല്‍കി.

ലോകത്തിന്റെ എല്ലാഭാഗത്തും നിന്നും ദുരിതാശ്വാസത്തിന്റെ ഭാഗമായി സര്‍ക്കാരിന്‌ ലഭിക്കുന്ന പണം പോകുന്നത്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ്‌. അത്‌ കൊണ്ട്‌ ഇത്‌ വകമാറ്റി ചിലവഴിക്കപ്പെടാനുള്ള സാദ്ധ്യത വളരെയാണ്‌.
രാഷ്ട്രീയ പരിഗണനയില്ലാതെയും വിവേചനമില്ലാതെയും ഫണ്ട്‌ വിനിയോഗിക്കപ്പെടണം. അതിനായി പ്രളയ ദുരിതാശ്വാസ ഫണ്ട്‌ പ്രത്യേക അക്കൗണ്ടാക്കി മാറ്റണം.

മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നു വിട്ടതിനെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തി വസ്‌തുതകള്‍ വെളിച്ചത്ത്‌ കൊണ്ട്‌ വരണം. കാലേകൂട്ടി ഡാമുകള്‍ ക്രമമായി തുറന്ന്‌ ജലവിതാനം നിയന്ത്രിക്കാതെ എല്ലാം ഒന്നിച്ചു തുറന്നു വിട്ടതാണ്‌ പ്രളയത്തിനിടായക്കിടത്‌.

ഡാമുകള്‍ തുറന്ന്‌ വിടുന്നതിന്‌ മുമ്‌ബ്‌ വ്യക്തമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതിലും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റുന്നതിലും സര്‍ക്കാരിന്‌ വന്‍ വീഴ്‌ചയാണുണ്ടായത്‌.

പ്രളയ ദുരന്തബാധിതര്‍ക്ക്‌ മതിയായ നഷ്ടപരിഹാരം ഉറപ്പ്‌ നല്‍കുന്നതിനും, അവരെ പുനരധിവസിപ്പിക്കുന്നതിനും ഹൈക്കോടതി ജഡ്‌ജിയുടെ നേതൃത്വത്തില്‍ െ്രെടബ്യുണില്‍ രൂപീകരിക്കണം. ഭോപ്പാല്‍ ദുരന്തമുണ്ടായപ്പോള്‍ ഇരകള്‍ക്ക്‌ മതിയായ നഷ്ടപരിഹാരം ഉറപ്പ്‌ വരുത്താന്‍ െ്രെടബ്യുണല്‍ രൂപീകരിച്ച മാതൃകയിലായിരിക്കണം ഇത്‌. മൂന്ന്‌ മാസം മുതല്‍ ആറ്‌ മാസം വരെയായിരിക്കണം െ്രെടബ്യുണലിന്റെ കാലാവധി.

ഇതുവഴി എല്ലാ ദുരന്ത ബാധിതര്‍ക്കും അര്‍ഹിക്കുന്ന തരത്തിലുള്ള നഷ്ടപരിഹാരം വിതരണം ചെയ്യാനും പുനരധിവാസം ഉറപ്പാക്കാനുമാകും. കേരള സര്‍ക്കാരിന്റെ കീഴിലുള്ള ദുരന്ത നിവാരണ വകുപ്പ്‌ വലിയ പരാജയമായതിനാല്‍ അത്‌ ഉടന്‍ പുന:സംഘടിപ്പിച്ച്‌ കാര്യക്ഷമമാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക