Image

ബര്‍ഗന്‍ഫീല്‍ഡ് സെന്റ്.മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ എട്ടുനോമ്പാചരണവും വചന ശുശ്രൂഷയും

ബിജു ചെറിയാന്‍ Published on 31 August, 2018
ബര്‍ഗന്‍ഫീല്‍ഡ് സെന്റ്.മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ എട്ടുനോമ്പാചരണവും വചന ശുശ്രൂഷയും
ന്യൂജേഴ്‌സി: അനുഗ്രഹങ്ങളുടെ ഉറവിടമായ വിശുദ്ധ മാതാവിന്റെ നിത്യചൈത്‌ന്യത്താല്‍ പ്രശോഭിതമായിരിക്കുന്ന ന്യൂജേഴ്‌സി ബര്‍ഗന്‍ഫീല്‍ഡ് സെന്റ്‌മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണവും, കാലം ചെയ്ത ശ്രേഷ്ഠ ബസ്സേലിയോസ് പൗലൂസ് ദ്വിതീയന്‍ ബാവയുടെ 22-മത് ഓര്‍മ്മയും സെപ്റ്റംബര്‍ 1-ാം തീയതി ശനിയാഴ്ച മുതല്‍ 8-ാം തീയതി ശനിയാഴ്ച വരെ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കുന്നു. അഭിവന്ദ്യ പിതാക്കന്‍മാരായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത(മലങ്കര അതിഭദ്രാസനാധിപന്‍), ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനേസ് മെത്രാപ്പോലീത്ത(ക്‌നാനായ അതിഭദ്രാസനാധിപന്‍) എന്നിവരുടെ മഹനീയ കാര്‍മ്മികത്വവും നേതൃത്വവും വ്രതാനുഷ്ഠാനദിനങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്. അനുഗ്രഹീത വചനശുശ്രൂഷകനും ധ്യാനഗുരുവുമായ വന്ദ്യ പൗലൂസ് പാറേക്കര കോറെപ്പിസ്‌ക്കോപ്പ നയിക്കുന്ന വചനശുശ്രൂഷയും ധ്യാനവും എട്ടുനോമ്പിലെ എല്ലാദിവസവും ക്രമീകരിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 1-ാം തീയതി ശനിയാഴ്ച രാവിലെ 8.45ന് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് 9.30ന് അമേരിക്കയിലെ മലങ്കര അതിഭദ്രാസനാധിപനും പാത്രിയാര്‍ക്ക വികാരിയുമായ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും മലങ്കരയുടെ പ്രകാശഗോപുരമായ പുണ്യശ്ലോകനായ ശ്രേഷ്ഠ ബാസ്സേലിയോസ് പൗലൂസ് ദ്വിതീയന്‍
കാതോലിക്ക ബാവയുടെ 22-ാമത് ദുഃഖറോനോയോടനുബന്ധിച്ച് പ്രത്യേക അനുസ്മരണ ശുശ്രൂഷകള്‍ നടത്തപ്പെടും. 11 മണിക്ക് വെരി. റവ പൗലൂസ് പാറേക്കര കോറെപ്പിസ്‌ക്കോപ്പ നയിക്കുന്ന ധ്യാനം ഉച്ചനമസ്‌ക്കാരം വൈകുന്നേരം 6.30ന് സന്ധ്യാപ്രാര്‍ത്ഥന, 7 മണിയ്ക്ക് ഗാനശുശ്രൂഷ, 7.30 മുതല്‍ വന്ദ്യ കോറെപ്പിസ്‌ക്കോപ്പ നയിക്കുന്ന വചനശുശ്രൂഷ എന്നിവയാണ് പ്രഥമദിന പരിപാടികള്‍. 2-ാം തീയതി ഞായറാഴ്ചയും, 3-ാം തീയതി തിങ്കളാഴ്ചയും രാവിലെ 8.45ന് ആരംഭിക്കുന്ന പ്രഭാത പ്രാര്‍ത്ഥ, വിശുദ്ധ കുര്‍ബ്ബാന എന്നിവക്ക് യഥാക്രമം വെരി.റവ.പൗലൂസ് പാറേക്കര കോറെപ്പിസ്‌ക്കോപ്പ, റവ.ഫാ.ഡോ.ജെറി ജേക്കബ് MD(മലങ്കര അതിഭദ്രാസന സിക്രട്ടറി) എന്നിവര്‍ നേതൃത്വം നല്‍കും. സെപ്റ്റംബര്‍ 4-ാം തീയതി ചൊവ്വ മുതല്‍ 7-ാം തീയ്യതി വെള്ളിയാഴ്ച വരെ രാവിലെ 7 മണിയ്ക്ക് പ്രഭാത പ്രാര്‍ത്ഥനയും 7.30ന് വിശുദ്ധ കുര്‍ബ്ബാനയും ആണ് ക്രമീകരിച്ചിരിക്കുന്നത്. റവ.ഫാ.ബിജോ മാത്യു(ചൊവ്വ), റവ.ഫാ.സിബി ഏബ്രഹാം(ബുധന്‍), റവ.ഫാ.ജേക്കബ് ജോസ് (വ്യാഴം), റവ.ഫാ.ബെല്‍സണ്‍ കുറിയാക്കോസ്(വെള്ളി) എന്നിവര്‍ വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിക്കും.

1 മുതല്‍ 7 വരെ ദിനങ്ങളില്‍ ഉച്ചക്ക് 11 മണിക്ക് ധ്യാനം, വൈകുന്നേരം 7.30ന് വചനശുശ്രൂഷ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. വന്ദ്യ പൗലൂസ് പാറേക്കര കോറെപ്പിസ്‌ക്കോപ്പ നേതൃത്വം നല്‍കും. വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ 8-ാം തീയതി രാവിലെ 8.45ന് ആരംഭിക്കുന്ന പ്രഭാത പ്രാര്‍ത്ഥനക്കും തുടര്‍ന്നുള്ള വിശുദ്ധ കുര്‍ബ്ബാനക്കും അമേരിക്ക, കാനഡ, യൂറോപ്പ് മേഖലയുള്‍പ്പെടെ ക്‌നാനായ അധിഭദ്രാസനാധിപന്‍ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും. ആഘോഷമായ റാസ, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സമാപനമാകും. സെപ്റ്റംബര്‍ 9-ാം തീയതി ഞായറാഴ്ച വന്ദ്യ പൗലൂസ് പാറേക്കര കോറെപ്പിസ്‌ക്കോപ്പ വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിക്കും.

ആത്മശരീര മനസ്സുകളുടെ നവീകരണത്തിനായി കര്‍ത്യസന്നിധിയില്‍ വിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥം സ്വീകരിച്ച് ധ്യാന നിമഗ്നരായി താമസിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട എല്ലാം സൗകര്യങ്ങളും ദേവാലയത്തില്‍ ഒരുക്കിയിട്ടുണ്ട്. മത-സാമുദായിക വ്യത്യാസം കൂടാതെ അനേകര്‍ക്ക് അനുഗ്രഹങ്ങളുടെ ഉറവിടമായി പരിലസിക്കുന്ന വിശുദ്ധ ദേവാലയത്തിലേക്ക് ഏവരേയും ഭക്തിയാദരവുകളോടെ സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക വികാരി റവ.ഫാ.പോള്‍ ടി. പറമ്പത്ത്, ഇതര ഭാരവാഹികള്‍ എന്നിവര്‍ അറിയിക്കുന്നു.

വിലാസം
St.Mary's Syriac Orthodox Church ,
173 North Washigton Ave,
 Bergenfield, NJ-07621.

ബര്‍ഗന്‍ഫീല്‍ഡ് സെന്റ്.മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ എട്ടുനോമ്പാചരണവും വചന ശുശ്രൂഷയും
ബര്‍ഗന്‍ഫീല്‍ഡ് സെന്റ്.മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ എട്ടുനോമ്പാചരണവും വചന ശുശ്രൂഷയും
ബര്‍ഗന്‍ഫീല്‍ഡ് സെന്റ്.മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ എട്ടുനോമ്പാചരണവും വചന ശുശ്രൂഷയും
ബര്‍ഗന്‍ഫീല്‍ഡ് സെന്റ്.മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ എട്ടുനോമ്പാചരണവും വചന ശുശ്രൂഷയും
ബര്‍ഗന്‍ഫീല്‍ഡ് സെന്റ്.മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ എട്ടുനോമ്പാചരണവും വചന ശുശ്രൂഷയും
ബര്‍ഗന്‍ഫീല്‍ഡ് സെന്റ്.മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ എട്ടുനോമ്പാചരണവും വചന ശുശ്രൂഷയും
ബര്‍ഗന്‍ഫീല്‍ഡ് സെന്റ്.മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ എട്ടുനോമ്പാചരണവും വചന ശുശ്രൂഷയും
ബര്‍ഗന്‍ഫീല്‍ഡ് സെന്റ്.മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ എട്ടുനോമ്പാചരണവും വചന ശുശ്രൂഷയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക