Image

കേരളാ പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ 'പമ്പ' പങ്കുചേരുന്നു.

ജോര്‍ജ്ജ് ഓലിക്കല്‍ Published on 31 August, 2018
കേരളാ പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ 'പമ്പ' പങ്കുചേരുന്നു.
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫയായിലെ കലാസാംസ്‌ക്കാരിക സംഘടനയായ പമ്പ മലയാളി അസ്സോസിയേഷന്‍ ലോകമെമ്പാടുമുള്ള മലയാളികളോടും, മറ്റ് സുമനസ്സുകളോടുമൊപ്പം പ്രളയ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായുള്ള ഉദ്യമങ്ങളില്‍ പങ്കുചേരുന്നു.

 പമ്പ സമാഹരിക്കുന്ന തുകയില്‍ നിന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന അഞ്ചു സ്ഥലങ്ങളി ല്‍,  ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് തിരിച്ചെത്തിയവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ ഗൃഹോപകരണങ്ങളും ഫര്‍ണ്ണിച്ചറുകളും വാങ്ങി നല്‍കുവാനുള്ള പദ്ധതിയാണ് ആവിഷ്‌ക്കരിക്കുന്നത.്

പമ്പ തുടങ്ങിവെച്ച ഈ സംരഭത്തിന്റെ ആദ്യ ദിവസം പമ്പയുടെ എക്സ്സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്ന് രണ്‍ടായിരത്തില്‍പ്പരം ഡോളര്‍ സമാഹരിച്ചു.   

പമ്പയുടെ, അംഗങ്ങളും, വിമന്‍സ് ഫോറവും, അഭ്യുദയകാംഷികളും ഈ സംരഭത്തിന് നിര്‍ലോഭമായ സഹകരണമാണ് നല്‍കികൊണ്‍ടിരിക്കുന്നത്. 

പമ്പയുടെ ഈ സംരഭവുമായി സഹകരിയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക:

ജോര്‍ജ്ജ് ഓലിക്കല്‍ (പ്രസിഡന്റ്), 215 873 4665, ജോണ്‍ പണിക്കര്‍(ജനറല്‍ സെക്രട്ടറി) 215 605 5109,   സുമോദ് നെല്ലിക്കാല (ട്രഷറര്‍) 267 322 8527
അനിത ജോര്‍ജ്ജ് (വിമന്‍സ് ഫോറം) 267 738 0576

കേരളാ പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ 'പമ്പ' പങ്കുചേരുന്നു.
PAMPA members
കേരളാ പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ 'പമ്പ' പങ്കുചേരുന്നു.
PAMPA Kerala Flood Relief Fund
കേരളാ പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ 'പമ്പ' പങ്കുചേരുന്നു.
Pampa Logo
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക