Image

യേശുദാസ് എന്തു പിഴച്ചു? (ബി ജോണ്‍ കുന്തറ)

Published on 31 August, 2018
യേശുദാസ് എന്തു പിഴച്ചു? (ബി ജോണ്‍ കുന്തറ)
പി .സി . ജോര്‍ജിനെപ്പോലുള്ള തലക്കു മൂളയില്ലാത്ത ജനപ്രധിനിതികള്‍ കേരളാനിയമസഭയില്‍ വിളിച്ചുകൂവുന്ന ജല്‍പ്പനങ്ങള്‍ കേട്ടാല്‍ തോന്നും ഗാനഗദ്ധര്‍വന്‍ യേശുദാസാണ് കേരളത്തില്‍ സംഭവിച്ച വെള്ളപ്പൊക്കത്തെ ക്കുറിച്ചു ഒരു പരാമര്‍ശനവും നടത്തിയിട്ടില്ല, യേശുദാസ് എങ്ങോ ഒളിച്ചിരിക്കുന്നു.

എന്തായാലുംമുഖ്യമന്ധ്രിപിണറായി, ഔചത്യപൂര്‍വം ആവിഡ്ഢിത്തം തുടരുന്നതിന് അവസരം നല്‍കയില്ല.നേരത്തെ ചില സോഷ്യല്‍ മാധ്യമങ്ങളിലും ഇതുപോലുള്ള ഏതാനും പരാമര്‍ശനങ്ങള്‍ കണ്ടു എന്നാല്‍ അവയെല്ലാം, ചന്തയില്‍ മൂങ്ങുന്ന കൊടിച്ചിപ്പട്ടികളുടേതായിരുന്നു.

യേശുദാസ് ഈ പ്രളയം നടക്കുന്ന സമയം കേരളത്തിലോ ഇന്ത്യയിലോ ഇല്ല. അദ്ദേഹം അമേരിക്കയിലാണ്. യേശുദാസിന്‍റ്റെ രണ്ടു മക്കള്‍ അമേരിക്കയിലുണ്ട് അവരുടെ കൂടെ ഏതാനും മാസങ്ങള്‍ വന്നു താമസിക്കുക എല്ലാവര്‍ഷവും നടക്കുന്നതാണ്. ആ ഒരു തെറ്റേ അദ്ദേഹം ചെയ്തുള്ളു.

ശെരി, യേശുദാസ് പേമാരിയോട് താന്‍ കേരളത്തിലില്ലാത്തപ്പോള്‍ പെയ്യരുതേ എന്നാവശ്യപ്പെട്ടില്ല. വെള്ള പൊക്കം തുടങ്ങിയ സമയം യേശുദാസ് കേരളത്തിലേയ്ക്കു പറന്നെത്തി തോണിയില്‍ ക്കയറി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കേണ്ടതായിരുന്നു എന്നായിരിക്കും ജോര്‍ജെന്ന ശുംഭന്‍ ചിന്തിക്കുന്നത്?
.
യേശുദാസ് പ്രളയം തുടങ്ങിയ സമയം തന്നെ കേരളാ മുഗ്യമന്ധ്രിയെ വിളിച്ചിരുന്നു, തന്നാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും കേരളത്തിന്‍റ്റെ പുനര്‍നിര്‍മാണത്തിനു വാഗ്ദാനം നടത്തുകയും ചെയ്തു. ഇതൊന്നും പത്രക്കാരെ വിളിച്ചു പറഞ്ഞിട്ടില്ല അതൊകൊണ്ട് വാര്‍ത്തകളൊന്നും ആരും കണ്ടില്ല.

എന്തെങ്കിലും അത്യാപത്തുകള്‍ സംഭവിച്ചാല്‍ പ്രമുഖ വ്യക്തികള്‍ അതേക്കുറിച്ചു പ്രസ്താവനകള്‍ ഇറക്കണം എന്നത് രാഷ്ട്രീയക്കാര്‍ക്കുള്ളതാണ്. കാണാറില്ലെ മരണ വീടുകളില്‍ റീത്തുകളുമായി പാഞ്ഞെത്തുന്ന ഈ വര്‍ഗ്ഗത്തെ? ഉച്ചഭാഷിണിക്കുമുന്നില്‍ നിന്നുകൊണ്ട് മുതലക്കണ്ണീര്‍ ഒഴുക്കുന്ന നേതാക്കളുണ്ട് അക്കൂടെ ഇവരീ കണ്ണീരൊഴുക്കുന്നതല്ലാതെ പ്രയോഗികമായ ഒന്നും നടത്താറില്ല.
Join WhatsApp News
ഗുരുജി 2018-08-31 19:53:11
ഇത് എന്തൊരു ചോദ്യമാ കുന്തറെ ?  പോൾ മാനഫോർട്ട് ടാക്സ് വെട്ടിപ്പ് നടത്തിയതിന് ട്രംപ് എന്തു പിഴച്ചു എന്ന് ചോദിക്കുന്നതുപോലെയുണ്ട് .  കേരളത്തിൽ വെള്ളം പൊങ്ങിയാൽ യേശുദാസിന് അത് അവഗണിച്ച് അമേരിക്കയിൽ സുഖമായിട്ട് ജീവിക്കാൻ പറ്റില്ല .  വെള്ളപൊക്കവും കൊടുങ്കാറ്റും എവിടെയും എപ്പഴും അടിക്കാം . അതിന് യേശുദാസാണോ ട്രംപണോ എന്നൊന്നും ഒരു നോട്ടവും ഇല്ല . അവന്റെ സംഹാര താണ്ഡവത്തിൽ ഏത് കൊമ്പനും കടപുഴകും . അതുകൊണ്ട് ലേഖനം ഒക്കെ എഴുതുന്നതിന് മുൻപ് ചിന്തിക്കണം . വായനക്കാരുടെ കപ്പാസിറ്റി എഴുത്തുകാർക്കറിയില്ലല്ലോ . എപ്പോഴും എഴുതുമ്പോൾ എന്റെ ഗുരുക്കന്മാർ ഇത് വായിക്കാൻ സാദ്ധ്യത ഉണ്ടെന്നുള്ള വിചാരത്തോടെ എഴുതണം .  അല്ലാതെ അഹങ്കാരിയായ ട്രംപിനെപ്പോലെ പറയുകയും എഴുതുകയും അരുത് .അവരും  പ്രളയത്തിലും, കാറ്റിലും ഒക്കെ മുങ്ങാനും പറന്നുപോകാനും സാദ്ധ്യതയുള്ള ആലപ്പായുസുക്കളാണ്  . പ്രളയത്തിനുണ്ടോ യേശുദാസ് ഗാനഗന്ധർവനാണോ മനുഷ്യനാണോ എന്ന തിരിച്ചറിവ് . 
 ഇതൊക്കെയാണെങ്കിലും ,  49 % പറയുന്നത് ട്രംപിനെ ഇമ്പീച്ചു ചെയ്യണം എന്നാണ് . 60 % മുള്ളറിന്റെ റഷ്യൻ അന്വേഷണത്തെ പിന്താങ്ങുന്നു . പോൾ മാനഫോർട്ടിന്റെ ഒരു ശിങ്കിടി ഇന്ന് കരണം മറിഞ്ഞു .  കുന്തറക്കും ബോബിക്കുട്ടനും കരണം മറിയാൻ പറ്റിയ സമയമാണ് .  ഞങ്ങളുടെ നിഗമനങ്ങൾ തെറ്റിപ്പോയി എന്ന് പറഞ്ഞൊരു ലേഖനം അങ്ങ് എഴുതണം അത്രമാത്രം . അല്ലാതെ യേശുദാസിനെക്കുറിച്ചും പ്രളയത്തെക്കുറിച്ചും ഒക്കെ എഴുതിയാൽ വായനക്കാർ വിടുമോ .  അല്ല നിങ്ങൾക്ക് അത് കഴിയില്ല എന്നറിയാം . ഒരമേരിക്കാൻ ഹീറോയുടെ (ജോൺ മക്കയിൻ ) ജീവിതം അയാളുടെ മരണ ശേഷം ആഘോഷിക്കുമ്പോൾ , വൈറ്റ് ഹൗസിൽ ഇരുന്നു വിലയില്ലാത്ത ചീറ്റിങ്ങ് നടത്താൻ നിങ്ങളുടെ പ്രിയപ്പെട്ട അഹങ്കാരിയായ  പ്രസിഡന്റിനെ കഴിയു .  ഇത്രയും മാത്രം 
ഗുണദോഷം 2018-09-01 00:15:46
അയാളുടെ പാട്ട് കേട്ടാൽ പോരെ .വേണെങ്കിൽ ഒന്ന് പാടിക്കോ . എന്നാലും ഇതുപോലെ എഴുതി വിടണോ ? ട്രംപിനെ ആരാധിച്ചിട്ടു അയാള് കാരണം നിങ്ങൾ മറ്റെന്ത് കാണിച്ചാലും ജനം വിശ്വസിക്കുന്നില്ല . അതിന് ജനത്തെ കുറ്റം പറയണ്ട . ഇങ്ങനെ അമിതമായി ഒന്നിനേം ആരാധിക്കാൻ കൊള്ളില്ല . അവർ അവസാനം നിങ്ങളെ ചതിക്കും .  ഇവന്റെ ഒക്കെ പിന്നാമ്പുറത്ത് എന്തൊക്കെയാണ് കുഴിച്ചിട്ടിരിക്കുന്നതെന്ന് ആർക്കറിയാം . ഇപ്പോൾ ട്രംപിന്റ് കാര്യം നോക്ക് . ഫിലാഡെല്ഫിയാക്കാരൻ ബിഷപ്പ് എന്നാ പണിയ കാണിച്ചത് .വിശ്വസിച്ചെടുത്തു ചെന്ന ആയിരം പിള്ളേരെ അയാൾ പീഡിപ്പിച്ചു .അയാൾക്കും നിങ്ങളെപ്പോലെ ആരാധകരുണ്ടായിരിക്കും .  കള ചേട്ടാ ഈ നാറ്റം പിടിക്കുന്ന എഴുത്തു നിര്ത്തു .  പാട്ട് പാടിയതു കൊണ്ട് ആരും ഗന്ധർവ്വൻ ആകില്ല , ബിഷപ്പ് ആയതുകൊണ്ട് ആരും ദൈവം ആകില്ല  പ്രസിഡണ്ടായതുകൊണ്ട് അയാൾ ചെറ്റത്തരം ഉപേക്ഷിച്ചെന്നിരിക്കില്ല . ബോബിക്കുട്ടനും നിങ്ങളും ഒക്കെ സ്വയം നാറിയെന്നാലതെ എന്തു ഗുണം 

Mocking Bird 2018-08-31 22:47:26
മോനെ ബോബികുട്ടാ എന്തെങ്കിലും ഒന്നെഴുതെടാ കണ്ണാ . കാണാൻ കൊതിയാകുന്നു . എത്രനാളായി കണ്ടിട്ട് .  സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ചെഴുതിയാൽ മതി . ട്രമ്പ് വന്നേപ്പിന്നെ സ്റ്റോക്ക് മാർക്കെറ്റ് റോക്കെറ്റ് പോലെ കേറി ഇപ്പോൾ റഷ്യയിൽ എത്തിയിട്ടുണ്ട് 

ഇപ്പോൾ എവിടാ അവിടെയാണോ ? പ്രസിഡൻഡ് അങ്ങ് വരുന്നതിന് മുമ്പ് അങ്ങോട്ട് പോയത് നാന്നായി 

Biju Cherian 2018-08-31 22:53:31
യേശുദാസിനോടുള്ള താങ്കളുടെ അമിതാരാധന മൂലമാണോ പത്രത്താളുകളിലൂടെ വിമർശിക്കുന്നവരെ പുലഭ്യം പറയുന്നത് ?. ഇതു തീരെ തരം താണ പരിപാടിയായിപ്പോയി . കാണുന്നതിനൊക്കെ കയറി അഭിപ്രായം പറയുമ്പോൾ സഭ്യതയുടെ അതിർവരമ്പുകൾ ലംഖിക്കാതിരുന്നാൽ വായനക്കാർക്ക് ആശ്വാസമാകും എന്നോർക്കുക. നന്ദി .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക