Image

മാണിക്യ മലരായ പൂവി; മതവികാരം വ്രണപ്പെടുത്തുന്നില്ല ; പ്രിയാ വാര്യര്‍ക്കെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി

Published on 31 August, 2018
മാണിക്യ മലരായ പൂവി; മതവികാരം വ്രണപ്പെടുത്തുന്നില്ല ; പ്രിയാ വാര്യര്‍ക്കെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി
ചിത്രീകരണത്തിനൊരുങ്ങുന്ന ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാനത്തെ  ചൊല്ലി നടി പ്രിയാ വാര്യര്‍ക്കെതിരെ പുറപ്പെടുവിച്ച എഫ്.ഐ.ആര്‍ ഹൈ കോടതി റദ്ദാക്കി. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ? തെലുങ്കാന പോലിസ് രജിസ്റ്റര്‍ ചെയ്ത കേസാണ്  റദ്ദാക്കിയത്. സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെയുള്ള എഫ്.ഐ.ആര്‍ നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി വിധിയെഴുതി.

ഗാനത്തിന് വിലക്കേര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ഇറാനിക് ഇസ്ലാമിക സംഘടനയായ റാസ അക്കാഡമി സ്മൃതി ഇറാനിക്ക് കത്തയച്ചിരുന്നു. തുടര്‍ന്ന് ഗാനത്തില്‍ മതനിന്ദ നടത്തിയെന്നാരോപിച്ച് ഒരു വിഭാഗം ആളുകള്‍ ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കി. ഇതിനു സമാനമായി തെലൂങ്കാനയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ ഉടന്‍ വാദം കേള്‍ക്കണം എന്നാവശ്യപ്പെട്ട് പ്രിയയുടെ വക്കീല്‍ ഹാരീസ് ബീരാന്‍ ഹര്‍ജി നല്‍കിയിരുന്നു 

1978ല്‍ പി.എ ജബ്ബാര്‍ എഴുതിയ ഗാനം പ്രവാചകന്‍ മുഹമ്മദ് നബിയും ഭാര്യ ഖദീജയും തമ്മിലുള്ള സ്‌നേഹത്തെ പ്രകീര്‍ത്തിക്കന്നതാണെന്ന് ഹര്‍ജിയില്‍ പറഞ്ഞു. നാല്‍പതു വര്‍ഷത്തോളമായി കേരളത്തില്‍ പ്രചരിക്കുന്ന ഗാനം എങ്ങനെ മതനിന്ദയാകും എന്ന് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഇത്തരം വിവാദങ്ങള്‍ ചിത്രത്തിനെ പ്രതികൂലമായി ബാധിക്കുമെന്നും ആവിഷ്‌കാര സ്വാതന്ത്രത്തിന് വലിയ വെല്ലുവിളിയാണിതെന്നും പ്രിയയുടെ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു.
f
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക