Image

എന്തുകൊണ്ട് പ്രായം തീരെ കുറവുള്ള നായികമാര്‍? വിമര്‍ശനത്തിന് ചുട്ടമറുപടിയുമായി കമല്‍ഹാസന്‍

Published on 31 August, 2018
എന്തുകൊണ്ട് പ്രായം തീരെ കുറവുള്ള നായികമാര്‍? വിമര്‍ശനത്തിന് ചുട്ടമറുപടിയുമായി കമല്‍ഹാസന്‍

രാഷ്ട്രീയ പ്രവേശനത്തോടെ സിനിമ അഭിനയം നിര്‍ത്തുമെന്ന് നടന്‍ കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ചര്‍ച്ചകളാണ് എല്ലായിടത്തും. ഇപ്പോഴിതാ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ നായികമാര്‍ക്ക് തീരെ പ്രായം കുറവാണെന്ന വിമര്‍ശനത്തിന് തക്ക മറുപടി നല്‍കിയിരിക്കുകയാണ് ഇദ്ദേഹം.

നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല. എന്റെ പത്തൊന്‍പതാമത്തെ വയസ്സില്‍ ഞാന്‍ നായകനായപ്പോള്‍ എന്റെ നായികയ്ക്ക് മുപ്പത്തിയെട്ടായിരുന്നു പ്രായം. ആ സിനിമ അവരുടെ നൂറാമത്തെ സിനിമയോ മറ്റോ ആയിരുന്നു. മറ്റൊരു സത്യം ആ സിനിമയ്ക്ക് മുമ്പ് അതേ നടിയുടെ കുട്ടിയായി ഞാന്‍ കുറേ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രായം കലാകാരനെ അല്ലെങ്കില്‍ കലയെ ബാധിക്കണമെന്നുണ്ടോയെന്നും അഭിമുഖത്തില്‍ കമല്‍ഹാസന്‍ പറഞ്ഞു.
അഞ്ച് പതിറ്റാണ്ട് ദൈര്‍ഘ്യമുള്ള തന്റെ സിനിമാജീവിതം അവസാനിപ്പിച്ച് ഇനി രാഷ്ട്രീയത്തിലിറങ്ങുകയാണെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തിലിറങ്ങുകയാണെന്ന് ഞാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അപ്പോള്‍ സിനിമയും രാഷ്ട്രീയവും ഒന്നിച്ച കൊണ്ടു പോകാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുമ്പോള്‍ സിനിമ വിടാനാണ് തീരുമാനം രണ്ടു വള്ളത്തില്‍ കാലു വെയ്ക്കുന്നത് ശരിയല്ലല്ലോ. സിനിമയില്‍ അറുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. നല്ല സിനിമകള്‍ക്കായി അടുത്ത തലമുറ വരണം. അവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കി രാജ്കമല്‍ ഫിലിംസുണ്ടാകും പക്ഷേ ഞാന്‍ എന്റെ പുതിയ പാതയില്‍ തിരക്കിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക