Image

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രളയക്കെടുതിയുടെ സഹായ ഹസ്തങ്ങള്‍ക്കായി സംഗീത സായാന്നവും അഷ്ടമിരോഹിണി മഹോല്‍സവവും

ശങ്കരന്‍കുട്ടി Published on 01 September, 2018
ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രളയക്കെടുതിയുടെ സഹായ ഹസ്തങ്ങള്‍ക്കായി സംഗീത സായാന്നവും അഷ്ടമിരോഹിണി മഹോല്‍സവവും
ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രളയക്കെടുതിയുടെ സഹായ ഹസ്തങ്ങള്‍ക്കായി സംഗീത സായാന്നവും ( September 1 at 5:30 pm)അഷ്ടമിരോഹിണി മഹോല്‍സവവും ( special programs) ആചാരമര്യാദകളോടെ നടത്തുവാന്‍ .. ക്ഷേത്ര ഭാരവാഹികള്‍ തീരുമാനിക്കൂ കയുണ്ടായി.  പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിപുലമായ ആഘോഷങ്ങള്‍ ഒന്നും തന്നെയില്ലങ്കിലും ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മദിനം പരിമിതമായ ആചാര അനുഷ്ടാനങ്ങളോടെ നടത്താന്‍ ക്ഷേത്രം കമ്മിറ്റി  തീരുമാനിച്ചതായി  പ്രസിഡന്റ് Dr. ബിജു പിള്ള അറിയിച്ചു. 

സെപ്റ്റംബര്‍ മാസം രണ്ടാം തീയതി വൈകുനേരം 6.30ന്  തുടങ്ങുന്ന പരമ്പരാഗത ഘോഷയാത്രയില്‍ നിരവധി കുട്ടികള്‍ ശ്രീ കൃഷ്ണന്റെയും രാധയുടേയും  വേഷ ഭൂഷാദികളോടെ രഥം എഴുന്നെള്ളിപ്പ് നാമജപം തുടങ്ങിയ ഭക്കി നിര്‍ഭരമായ ചടങ്ങുകളോടെ നൂറുകണക്കിന് ഭക്തിജനങ്ങള്‍ ഈ ജന്മാഷ്ടമി നാളില്‍ പങ്കെടുക്കുകയും വിശേഷാല്‍ പൂജകളും വിളക്കലങ്കാരം ( ചുറ്റുവിളക്ക്)  നിറമാല ചെണ്ടമേളത്തോടെയുള്ള ഭീപാരാധന പ്രശസ്തരായ സ്വാമിമാരുടെ പ്രഭാഷണങ്ങള്‍ എന്നിവ കൊണ്ട് സമ്പന്നമായിരിക്കും ഈ ജന്മാഷ്ടമി ദിനം , കൂടാതെ ഈ ഞായറാഴ്ച ഉച്ചപൂജക്കു ശേഷം പാലട പ്രഥമനോടു കൂടിയ  പ്രസാദമൂട്ടും ഉണ്ടായിരിക്കും തദവസരത്തില്‍ പങ്കുചേരുവാന്‍ എല്ലാ നല്ലവരായ മലയാളി സമൂഹത്തേയും സ്‌നേഹവായ് പോടെ ദൈവനാമത്തില്‍ സവിനയം  ക്ഷണിച്ചു കൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടൂക.

ബിജു പിള്ള 832 247 3411, സോണിയാഗോപന്‍  409 515 7223, അനില്‍ ഗോപിനാഥ് 973 640 3831, ബാബു ദാസ് 443 600 7774. പ്രളയ ദുരിത ഫണ്ടിലേക്കുള്ള ധനശേഖരണാത്ഥം നടത്തുന്ന ഈ സഹായഹസ്തത്തില്‍ കൈ കോര്‍ക്കുവാന്‍ എല്ലാ നല്ലവരായ മലയാളി സഹോദരീ സഹോദരന്മാരേയും സ്‌നേഹ പുരസ്സരം ക്ഷണിച്ചു കൊള്ളുന്നു.

വാര്‍ത്ത അയച്ചത്: ശങ്കരന്‍കുട്ടി

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രളയക്കെടുതിയുടെ സഹായ ഹസ്തങ്ങള്‍ക്കായി സംഗീത സായാന്നവും അഷ്ടമിരോഹിണി മഹോല്‍സവവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക