Image

ഇന്നുമുതല്‍ അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ്

Published on 02 April, 2012
ഇന്നുമുതല്‍ അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ്
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്നു സംസ്ഥാനത്ത് ഇന്നു ലോഡ്‌ഷെഡിംഗ് ആരംഭിക്കും. വൈകുന്നേരം 6.30നും 10.30നും ഇടയില്‍ അരമണിക്കൂറാണു വൈദ്യുതി നിയന്ത്രണം. ഗാര്‍ഹിക, വ്യാവസായിക വിഭാഗങ്ങളില്‍പ്പെടുന്ന മുഴുവന്‍ ലോ ടെന്‍ഷന്‍ ഉപയോക്താക്കള്‍ക്കും ലോഡ്‌ഷെഡിംഗ് ബാധകമാകും.

എച്ച്ടി, ഇഎച്ച്ടി വിഭാഗങ്ങള്‍ക്കു മുന്‍ മാസ ഉപയോഗത്തിന്റെ 80 ശതമാനത്തിനു നിലവിലുള്ള നിരക്കും ശേഷിക്കുന്ന ഉപയോഗത്തിനു കായംകുളം നിലയത്തില്‍നിന്നുള്ള വൈദ്യുതിയുടെ വിലയും ഈടാക്കാനാണു ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടുള്ളത്. നേരത്തേ പകലും അരമണിക്കൂര്‍ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ മുഖ്യമന്ത്രി എതിര്‍ത്തതിനാലാണു ലോഡ് ഷെഡിംഗ് രാത്രിയില്‍ മാത്രമാക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക