Image

പൃഥിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും വിവേക് ഒബ്‌റോയും ഒന്നിക്കുന്ന ലൂസിഫര്‍

Published on 01 September, 2018
 പൃഥിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും വിവേക് ഒബ്‌റോയും ഒന്നിക്കുന്ന ലൂസിഫര്‍

മോഹന്‍ലാലിന് ഒപ്പം മലയാളത്തില്‍ അഭിനയിക്കണം എന്ന ഏറെ നാളത്തെ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് ബോളിവുഡ് താരം വിവേക് ഒബ്‌റോയ്. പൃഥിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയായ ലൂസിഫറിലാണ് മോഹന്‍ലാലും വിവേക് ഒബ്‌റോയും ഒന്നിക്കുന്നത്.

'മലയാളത്തില്‍ നിന്ന് ഒരുപാട് ഓഫറുകള്‍ വന്നിരുന്നെങ്കിലും ആദ്യ സിനിമ ലാലേട്ടനോടൊപ്പം വേണമെന്ന് ഞാന്‍ തുറന്ന് പറഞ്ഞിരുന്നു. ലൂസിഫറിലേക്ക് ആദ്യം പൃഥ്വിരാജ് ആണ് വിളിച്ചിരുന്നത്. ഞങ്ങള്‍ക്ക് തമ്മില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. അതു കൊണ്ട് പൃഥ്വി ഫോണില്‍ കൂടിയാണ് കഥ പറഞ്ഞ് തന്നത്. കഥ കേട്ടപ്പോഴേ ഞാന്‍ എക്‌സൈറ്റഡായി. ഉടന്‍ തന്നെ ഞാന്‍ സമ്മതം അറിയിക്കുകയായിരുന്നു. ലാലേട്ടന്‍, മഞ്ജുവാര്യര്‍, ടോവിനോ അങ്ങനെ മികച്ച താരനിരയാണ് സിനിമയില്‍ ഉള്ളത്' ഒബ്‌റോയ് പറഞ്ഞു.

ലാലേട്ടനുമായി തനിക്ക് വല്ലാത്തൊരു ആത്മബന്ധം ഉണ്ടെന്നും ഒപ്പം ഇന്ത്യ കണ്ട മഹാനടന്‍മാരില്‍ ഒരാളായ അദ്ദേഹത്തിന്റെ പ്രതിഭയോട് ആദരവും ഉണ്ടെന്ന് വിവേക് വെളിപ്പെടുത്തി.

പ്രളയസമയത്താണ് നടന്‍ കേരളത്തില്‍ എത്തിയത്. സോഷ്യല്‍ മീഡിയ വഴി സഹായം എത്തിക്കാന്‍ താന്‍ ശ്രമിച്ചെന്നും സെലിബ്രിറ്റിയോ സാധാരണക്കാരനെന്ന വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച്‌ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായത് കാണാന്‍ കഴിഞ്ഞെന്നും ഒബ്‌റോയ് പറഞ്ഞു.

ലൂസിഫറിന് വേണ്ടി മലയാളം പഠിച്ചിരുന്നു താരം. തനിക്ക് മലയാളം പഠിക്കാന്‍ സഹായിച്ചത് ലാലേട്ടനും മഞ്ജുവും പൃഥ്വിയുമാണെന്നും ഇവര്‍ എന്റെ സ്റ്റാര്‍ ട്യൂട്ടര്‍മാരാണെന്നും ഒബ്‌റോയ് പറഞ്ഞു.

ബോളിവുഡില്‍ പോലും കിട്ടാത്ത മികച്ച കഥാപാത്രമാണ് തനിക്ക് ഈ സിനിമയില്‍ ലഭിച്ചത്. അത് മികച്ചതാക്കാന്‍ താന്‍ ശ്രമിക്കുമെന്നും വിവേക് അറിയിച്ചു. സേനാ ഇന്‍സൈഡ് എഡ്ജിന്റെ രണ്ടാം സീസണും ഏക്താ കപൂറിന്റെ മെഗാസീരിസുമാണ് വിവേകിന്റെ മറ്റ് പ്രോജക്ടുകള്‍. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം 'കമ്ബനി' എന്ന സനിമയില്‍ വിവേക് അഭിനയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക