Image

കേരളത്തോട് കേന്ദ്രം ഉദാര സമീപനം കാട്ടണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

Published on 01 September, 2018
കേരളത്തോട് കേന്ദ്രം ഉദാര സമീപനം കാട്ടണമെന്ന്  കോടിയേരി ബാലകൃഷ്ണന്‍
പ്രളയക്കെടുതി നേരിടുന്ന കേരളത്തോട് കേന്ദ്രം ഉദാര സമീപനം കാട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിന്‍റെ ഇതുവരെയുള്ള സഹായങ്ങള്‍ വലുതായിരുന്നു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതു പോലെ കേരളത്തിനും സഹായം ചെയ്യാന്‍ കേന്ദ്ര തയാറാകണം. പ്രളയം രാഷ്ട്രീയ വിവാദമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഡാമുകള്‍ തുറന്നു വിട്ടതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന വാദത്തോട് യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രളയക്കെടുതി ഏറ്റവും അധികം നേരിട്ട റാന്നി, ചെങ്ങന്നൂര്‍ മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ക്ക് നിയമസഭയില്‍ സംസാരിക്കാന്‍ അവസരം ലഭിക്കാതിരുന്ന സംഭവത്തെ കോടിയേരി ന്യായീകരിച്ചു. സിപിഎം മണ്ഡലം തിരിച്ചല്ല കാര്യങ്ങള്‍ കാണുന്നതെന്നും ഇരു എംഎല്‍എമാര്‍ക്കും സംസാരിക്കാന്‍ അവസരം ലഭിക്കാത്തതില്‍ അപാകതയില്ലെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാര്‍ക്ക് പരാതിയുണ്ടെങ്കില്‍ പറയാനുള്ള നാക്കും ബുദ്ധിയും അവര്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചീഫ് വിപ്പ് സ്ഥാനത്തിന്‍റെ വിഷയത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ചാവും സര്‍ക്കാര്‍ തീരുമാനമെടുക്കുക. ഇക്കാര്യം പിന്നീട് പരിശോധിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക