Image

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 1500 കുടുംബങ്ങള്‍ക്ക് സഹകരണ വകുപ്പ് വീട് നിര്‍മിച്ച്‌ നല്‍കുമെന്ന് മുഖ്യമന്ത്രി

Published on 01 September, 2018
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 1500 കുടുംബങ്ങള്‍ക്ക് സഹകരണ വകുപ്പ് വീട് നിര്‍മിച്ച്‌ നല്‍കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 1500 കുടുംബങ്ങള്‍ക്ക് സഹകരണ വകുപ്പ് വീട് നിര്‍മിച്ച്‌ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെയര്‍ കേരള എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിച്ചു.

ഒരു വീടിന് അഞ്ച് ലക്ഷം രൂപ വീതമാണ് അനുവദിക്കുന്നത്. ജില്ലാ ഭരണകൂടം നല്‍കുന്ന പട്ടിക അനുസരിച്ചാകും നിര്‍മാണം. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാകും വീടുകളുടെ നിര്‍മാണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ, പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ രക്ഷിച്ച 200 മത്സ്യത്തൊഴിലാളികള്‍ക്ക് പൊലീസില്‍ താല്‍ക്കാലിക നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

കോസ്റ്റല്‍ വാര്‍ഡന്‍മാരുടെ തസ്തികയില്‍ ആയിരിക്കും താല്‍ക്കാലിക നിയമനം നടത്തുക. ഓഖി ദുരന്ത സമയത്ത് പിണറായി വിജയന്‍ നല്‍കിയ വാഗ്ദാനമാണ്‌ നടപ്പിലാക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് ഇത്തരമൊരു തീരുമാനം ഉണ്ടായിരിക്കുന്നത്. കേരളത്തിന്റെ സൈനികര്‍ എന്നായിരുന്നു മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക