Image

വി.കെ.സിംഗിന്റെ നേപ്പാള്‍യാത്ര പ്രതിരോധമന്ത്രാലയം വെട്ടിച്ചുരുക്കി

Published on 02 April, 2012
വി.കെ.സിംഗിന്റെ നേപ്പാള്‍യാത്ര പ്രതിരോധമന്ത്രാലയം വെട്ടിച്ചുരുക്കി
ന്യൂഡല്‍ഹി: പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കരസേനാതലവന്‍ ജനറല്‍ വി.കെ.സിംഗിന്റെ നേപ്പാള്‍യാത്ര പ്രതിരോധമന്ത്രാലയം വെട്ടിച്ചുരുക്കി. സിംഗിനൊപ്പം നേപ്പാള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തിലും കുറവുവരുത്തി. ജനറല്‍ സിംഗിന്റെ ഔദ്യോഗിക പരിപാടികളിലും മാറ്റംവരുത്തി.

ദുരന്തനിവാരണ-ഭീകരവിരുദ്ധ നടപടികളെക്കുറിച്ചുള്ള രണ്ടുദിവസത്തെ സെമിനാറില്‍ മാത്രമേ ജനറല്‍ വി.കെ. സിംഗ് പങ്കെടുക്കൂ. മറ്റ് ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കുകയായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തേ വി.കെ. സിംഗിന്റെ ഇസ്രായേല്‍ സന്ദര്‍ശനം പ്രതിരോധമന്ത്രാലയം റദ്ദാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക