Image

സംസ്ഥാനത്ത്‌ ഗുരുതര പകര്‍ച്ചവ്യാധി സാധ്യതയെന്ന്‌ ആരോഗ്യ മന്ത്രി

Published on 01 September, 2018
സംസ്ഥാനത്ത്‌ ഗുരുതര പകര്‍ച്ചവ്യാധി സാധ്യതയെന്ന്‌ ആരോഗ്യ മന്ത്രി


കണ്ണൂര്‍:സംസ്ഥാനത്ത്‌ ഗുരുതര പകര്‍ച്ചവ്യാധി സാധ്യതയെന്ന്‌ മന്ത്രി കെ.കെ.ശൈലജ. എലിപ്പനിയാണ്‌ നിലവില്‍ ഏറ്റവും രൂക്ഷമായിട്ടുള്ളതെന്നും . ഇതുവരെ 24 പേര്‍ എലിപ്പനി മൂലം മരിച്ചതായി സംശയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.രണ്ടു പേരുടെ മരണം എലിപ്പനി കാരണമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്‌ . എലിപ്പനി ലക്ഷണങ്ങളുമായി എത്തുന്ന എല്ലാ രോഗികള്‍ക്കും പരിശോധനാഫലത്തിനു കാത്തുനില്‍ക്കാതെ തന്നെ ഡോക്ടര്‍മാര്‍ പ്രതിരോധ മരുന്നു നല്‍കണമെന്ന്‌ മന്ത്രി നിര്‍ദേശിച്ചു .

സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമേ സ്വകാര്യ ആശുപത്രികളിലും ഇതു കര്‍ശനമായി പാലിക്കണം. പ്രളയബാധിത മേഖലയിലുള്ളവരും ഏതെങ്കിലും വിധത്തില്‍ ഈ മേഖലകളോടു ബന്ധപ്പെട്ടവരും കടുത്ത ജാഗ്രത പുലര്‍ത്തണം. വെള്ളമിറങ്ങിയതിനു ശേഷം ഇനിയുള്ള 30 ദിവസം സംസ്ഥാനത്തെ സംബന്ധിച്ച്‌ അതീവ നിര്‍ണായകമാണെന്നും മന്ത്രി കണ്ണൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക