Image

മുണ്ടക്കയത്ത് പടക്കശാലയില്‍ സ്‌ഫോടനം; മൂന്നു പേര്‍ക്ക് പരിക്കേറ്റു

Published on 02 April, 2012
മുണ്ടക്കയത്ത് പടക്കശാലയില്‍ സ്‌ഫോടനം;  മൂന്നു പേര്‍ക്ക് പരിക്കേറ്റു
മുണ്ടക്കയം: പടക്കനിര്‍മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. എന്തയാര്‍ കൊല്ലംപറമ്പില്‍ ജോര്‍ജ് കുര്യന്‍ (അപ്പച്ചന്‍), ഭാര്യ ലീലാമ്മ, ജീവനക്കാരന്‍ ചേര്‍ത്തല തുറവൂര്‍ സ്വദേശി കുട്ടന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രാവിലെ 7.50-ഓടെ പടക്കനിര്‍മാണത്തിനിടയിലാണ് സ്‌ഫോടനം ഉണ്ടായത്. മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വീടിനോടു ചേര്‍ന്നുള്ള പടക്കനിര്‍മാണ ശാലയ്ക്കാണ് തീപിടിച്ചത്. മുണ്ടക്കയം എസ്‌ഐ കെ.പി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.ലൈസന്‍സ് ഇല്ലാതായാണ് പടക്കശാല പ്രവര്‍ത്തിക്കുന്നതെന്നാണു പോലീസ് നല്‍കുന്ന സൂചന ഇദ്ദേഹത്തിന്റെ ബന്ധുവിന്റെ പേരിലുള്ള ലൈസന്‍സിലാണത്ര ഇത് പ്രവര്‍ത്തിച്ചിരുന്നത്.

ചില ക്ഷേത്രങ്ങളിലേക്ക് പെട്ടന്നു കഴിഞ്ഞ ദിവസം ഓര്‍ഡര്‍ ലഭിച്ചതിനാല്‍ ഇന്നു പുലര്‍ച്ചെ നാലു മുതല്‍ വീടിനോടു ചേര്‍ന്ന ഷെഡ്ഡില്‍ പടക്കം നിര്‍മിക്കുന്നുണ്ടാരുന്നു. ഓലപ്പടക്കം, ഗുണ്ട്, അമിട്ട് എന്നിവയായിരുന്നു തയാറാക്കിയിരിന്നത്. യാതൊരു സുരക്ഷയുമില്ലാതെ വീടിനോടു ചേര്‍ന്ന് ചാക്കില്‍ വെടിമരുന്നു സൂക്ഷിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. അടിയന്തിരസാഹചര്യത്തില്‍ ഉപയോഗിക്കാന്‍ വെള്ളം സ്ഥലത്തു കരുതിയിരുന്നുമില്ല.സ്‌ഫോടനത്തിന്റെ പ്രകമ്പനത്തില്‍ സമീപമുള്ള മലകളിലെ വീടുകള്‍ കുലുങ്ങി. ഭൂചനമാണെന്നാണ് നാട്ടുകാര്‍ കരുതിയത്. സ്‌ഫോടനത്തില്‍ തൊട്ടു സമീപത്തെ വീടുകളുടെ ജനാലച്ചില്ലുകള്‍ പൊട്ടി. വീടുകള്‍ക്ക് വിള്ളലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക