Image

ഗോ ഫണ്ട് മീ' യിലൂടെ പിരിവ് നടത്തുന്നവര്‍ക്ക് മുന്നറിയിപ്പു നല്‍കി ന്യൂജേഴ്‌സി കോടതിയുടെ വിധി

പി.പി. ചെറിയാന്‍ Published on 01 September, 2018
ഗോ  ഫണ്ട് മീ' യിലൂടെ പിരിവ് നടത്തുന്നവര്‍ക്ക്   മുന്നറിയിപ്പു നല്‍കി ന്യൂജേഴ്‌സി കോടതിയുടെ  വിധി
മൗണ്ട്‌ഹോളി(ന്യൂജേഴ്‌സി): ഗൊഫണ്ട്മീയിലൂടെ പിരിച്ചെടുത്ത തുക ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപിച്ചു സമര്‍പ്പിക്കപ്പെട്ട ലൊസ്യൂട്ടില്‍ ന്യൂജേഴ്‌സി ജഡ്ജിയുടെ സുപ്രധാന വിധി.

ഭവനരഹിതനായ തന്റെ പേരില്‍ ഗോഫണ്ട് മീയിലൂടെ പിരിച്ചെടുത്ത 400,000 ഡോളര്‍ തനിക്ക് ലഭിച്ചില്ലെന്നും, പിരിച്ചെടുത്തവര്‍ ഈ തുക ദുരുപയോഗം ചെയ്യുകയാണെന്നും ചൂണ്ടികാട്ടി. ജോണി ബബിട്ട് സമര്‍പ്പിച്ച പരാതിയിലാണ് ആഗസ്റ്റ് 30 വ്യാഴാഴ്ച ന്യൂജേഴ്‌സി ജഡ്ജിയുടെ സുപ്രാധാന ഉത്തരവ്.

പിരിച്ചെടുത്ത തുകയുടെ കണക്കും, ബാക്കിയുള്ള തുകയും ആഗസ്റ്റ് 30 വ്യാഴാഴ്ച ന്യൂജേഴ്‌സി ജഡ്ജിയുടെ സുപ്രധാന ഉത്തരവ്.

പിരിച്ചെടുത്ത തുകയുടെ കണക്കും, ബാക്കിയുള്ള തുകയും ആഗസ്റ്റ് 31 വെള്ളിയാഴ്ച മുമ്പു പരാതിക്കാരന്റെ അറ്റോര്‍ണിയുടെ എസ്ത്രൂ അക്കൗണ്ടില്‍ തിരിച്ചടക്കണമെന്നും, ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ ഈ ഫണ്ടില്‍ നിന്നും ഒരു പെനി പോലും ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പത്തുദിവസത്തിനകം ഇതിനെ കുറിച്ചു വിശദറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അതിനായി ഒരു ഫോറന്‍സിക് എകൗണ്ടിനെ ചുമതലപ്പെടുത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

2017 നവംബറില്‍ ഫിലഡല്‍ഫിയ ഇന്റര്‍‌സ്റ്റേറ്റ് 95യിലൂടെ വാഹനം ഓടിച്ചുപോയ, കാറ്റി മെക്ലയറിന്റെ വാഹനം വിജനമായ പ്രദേശത്തുവെച്ചു ഗ്യാസ് തീര്‍ന്നു പോയതിനാല്‍ നിര്‍ത്തിയിട്ടിരിക്കയായിരുന്നു. സഹായത്തിനു ചുറ്റുപാടും നോക്കിയെങ്കിലും ആരേയും കണ്ടെത്താനായില്ല. അതിനിടെയാണ് ഒരു ദൈവദൂതന്‍ എന്നപോലെ ഭവനരഹിതനായ ജോണ്‍ ബബിറ്റ അവിടെ എത്തിയത്. യുവതിയുടെ അവസ്ഥ മനസ്സിലാക്കിയ ജോണ്‍ കാറ്റിയോടു ഡോര്‍ ലോക്ക് ചെയ്ത് അതിനകത്തുതന്നെ ഇരിക്കണമെന്നും ഞാന്‍ ഇപ്പോള്‍ വരാമെന്നും പറഞ്ഞു. പെട്ടെന്ന് നടന്ന് അടുത്തുള്ള ഒരു ഗ്യാസ് സ്റ്റേഷനില്‍ നിന്നും തന്റെ കൈവശം ആകെ ഉണ്ടായിരുന്ന സമ്പാദ്യമായ 20 ഡോളറിന് ഗ്യാസ് വാങ്ങി തിരിച്ചെത്തുകയും, അങ്ങനെ വലിയൊരു വിപത്തില്‍ നിന്നും രക്ഷപ്പെടുത്തുകയും ചെയ്ത ജോണിന്റെ അവസ്ഥയില്‍ അനുകമ്പ തോന്നിയാണ് ഇയാള്‍ക്കു ഒരു വീടു വാങ്ങി നല്‍കണമെന്ന ലക്ഷ്യത്തോടെ ഫണ്ട് പിരിവു ആരംഭിച്ചത്. ഈ സംഭവം അമേരിക്കയില്‍ വളരെയദികം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

20 ഡോളര്‍ നല്‍കിയതിന് 20,000 ഡോളര്‍ പിരിച്ചെടുക്കണമെന്ന ലക്ഷ്യവുമായി ആരംഭിച്ച പിരിവ് 14,000 പേര്‍ സംഭവാന നല്‍കിയതോടെ 400,000 ഡോളറായി വര്‍ദ്ധിക്കുകയായിരുന്നു.

കാറ്റിയും, ബോയ് ഫ്രണ്ട് മാര്‍ക്കും ചേര്‍ന്നാണ് ഫണ്ട് ആരംഭിച്ചത്.
ഇതില്‍ നിന്നും നല്ലൊരു ശതമാനം ഉപയോഗിച്ചു പിരിവു നടത്തിയവര്‍ അവരുടെ വസ്തുവിനു സമീപം താമസസൗകര്യം ഏര്‍പ്പെടുത്തികൊടുത്തിരുന്നു. കുറച്ചു സംഖ്യ ജോണിനേയും ഏല്‍പിച്ചു. എന്നാല്‍ രണ്ടാഴ്ചയ്ക്കകം 25,000 ഡോളര്‍ മരുന്നിനും മറ്റുമായി ജോണ്‍ ചിലവഴിച്ചു.

ഇതില്‍ പ്രകോപിതരായ കാറ്റി ഇയ്യാളെ താമസസ്ഥലത്തു നിന്നും ഇറക്കിവിട്ടിരുന്നു. കൂടുതല്‍ പണം ഇയ്യാളെ ഏല്‍പിച്ചാല്‍ ദുരുപയോഗം ചെയ്യുമെന്ന് കാറ്റി പറയുമ്പോള്‍, തന്റെ പേരില്‍ പിരിച്ചെടുത്ത സംഖ്യ ദുരുപയോഗം ചെയ്യുകയാണെന്നു ജോണും പരാതിപ്പെടുന്നു.

ഈ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. എന്തിനും ഏതിനും എടുത്തുചാടി ഫണ്ട് പിരിവ് നടത്തുന്നവര്‍ക്ക് ഒരു മുന്നറിയിപ്പു കൂടിയാണഅ ന്യൂജേഴ്‌സി കോടതിയുടെ സുപ്രധാന വിധി. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിച്ചെടുക്കുന്ന സംഖ്യയുടെ ഉത്തരവാദിത്വം പിരിക്കുന്നവരില്‍ നിക്ഷിപ്തമാണ്. ഇതാരുടെ കൈകളില്‍, എങ്ങനെ ചിലവഴിച്ചു എന്ന ചോദ്യം ആരെങ്കിലും ഉന്നയിച്ചാല്‍ പിരിച്ചെടുത്തവര്‍ അതിന് ഉത്തരം പറയേണ്ടി വരും. കൃത്രിമമായ ലക്ഷ്യത്തോടെ, കൃത്യമായ കണക്കുകള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്ന് പാഠം കൂടെ ഇതിലൂടെ നല്‍കുന്നു.

ഗോ  ഫണ്ട് മീ' യിലൂടെ പിരിവ് നടത്തുന്നവര്‍ക്ക്   മുന്നറിയിപ്പു നല്‍കി ന്യൂജേഴ്‌സി കോടതിയുടെ  വിധി
ഗോ  ഫണ്ട് മീ' യിലൂടെ പിരിവ് നടത്തുന്നവര്‍ക്ക്   മുന്നറിയിപ്പു നല്‍കി ന്യൂജേഴ്‌സി കോടതിയുടെ  വിധി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക