Image

മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയുടെ ചിതാഭസ്‌മ നിമജ്ഞനവും അനുസ്‌മരണ യോഗവും തിരുവനന്തപുരത്ത്‌ നടന്നു

Published on 01 September, 2018
മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയുടെ ചിതാഭസ്‌മ നിമജ്ഞനവും അനുസ്‌മരണ യോഗവും തിരുവനന്തപുരത്ത്‌ നടന്നു
തിരുവനന്തപുരം: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിതാഭസ്‌മ നിമജ്ഞനവും അനുസ്‌മരണ യോഗവും തിരുവനന്തപുരത്ത്‌ നടന്നു. ഗവര്‍ണര്‍ പി സദാശിവം ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. സാമൂഹ്യരാഷ്ട്രീയ മേഖലയിലെ നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു.

വാജ്‌പേയിയുടെ ചിതാഭസ്‌മം വഹിച്ചുകൊണ്ട്‌ കാസര്‍ഗോഡ്‌ നിന്നും ആരംഭിച്ച യാത്രയാണ്‌ തിരുവനന്തപുരത്ത്‌ അവസാനിച്ചത്‌.

അനുസ്‌മരണ പരിപാടിയില്‍ സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. വാജ്‌പേയിയുടെ വിയോഗം ഇന്ത്യന്‍ രാഷ്ട്രീയത്തിനു തന്നെ തീരാനഷ്ടമാണെന്ന്‌ അനുസ്‌മരണ യോഗം ഉദ്‌ഘാടനം ചെയ്‌ത ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു.

കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ക്ക്‌ ഒപ്പംനിന്ന നേതാവാണ്‌ എബി വാജ്‌പേയി എന്ന്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്‌മരിച്ചു. ബിജെപി അഖിലേന്ത്യ സെക്രട്ടറി പി മുരളീധര്‍ റാവു, ബിജെപി സംസ്ഥാന പ്രസിഡന്റ പിഎസ്‌ ശ്രീധരന്‍ പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക