Image

ഇ അഹമ്മദിന്‍റെ മരണം: പരാതിയില്‍നിന്ന്‌ ലീഗ്‌ പിന്‍മാറുന്നു

Published on 02 September, 2018
ഇ അഹമ്മദിന്‍റെ മരണം: പരാതിയില്‍നിന്ന്‌ ലീഗ്‌ പിന്‍മാറുന്നു

മലപ്പുറം: എംപി ഇ അഹമ്മദിന്‍റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ അസ്വാഭാവിക സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തില്‍നിന്നും മുസ്ലിം ലീഗ്‌ പിന്‍വാങ്ങുന്നു. ഇ അഹമ്മദിന്‍റെ മരണവുമായി ബന്ധപ്പെട്ട്‌ ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലുണ്ടായ സംഭവവികാസങ്ങള്‍ അന്വേഷിക്കണമെന്നായിരുന്നു മുസ്ലിം ലീഗിന്‍റെ ആവശ്യം.

സംഭവവുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ നടപടികളിലേക്ക്‌ കടക്കേണ്ടെന്ന്‌ പാര്‍ട്ടി തീരുമാനിച്ചതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം ലീഗിന്‍റെ തീരുമാനത്തില്‍ അഹമ്മദിന്‍റെ കുടുംബ0 കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക