Image

പ്രളയം വന്നാല്‍ ജനങ്ങള്‍ അപകടത്തില്‍പ്പെടുമെന്നും, മുന്നറിയിപ്പുകൊണ്ട്‌ പ്രയോജനമില്ലെന്നും ഡാം മാനേജ്‌മെന്റ്‌

Published on 02 September, 2018
പ്രളയം വന്നാല്‍ ജനങ്ങള്‍ അപകടത്തില്‍പ്പെടുമെന്നും, മുന്നറിയിപ്പുകൊണ്ട്‌ പ്രയോജനമില്ലെന്നും ഡാം മാനേജ്‌മെന്റ്‌

തിരുവനന്തപുരം: പ്രളയം വന്നാല്‍ ജനങ്ങള്‍ വീണ്ടും അപകടത്തിലാവുമെന്ന വിവാദ പരാമര്‍ശവുമായി ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ്‌ സി.എന്‍.രാമചന്ദ്രന്‍ നായര്‍. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ഇപ്പോഴും ദുരന്ത സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും പ്രളയമുന്നറിയിപ്പ്‌ നല്‍കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ചാനലിലാണ്‌ അദ്ദേഹം ഇത്തരത്തിലുള്ള പ്രസ്‌താവനകള്‍ പറഞ്ഞത്‌.

പ്രളയം വന്നാല്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ട്‌ കാര്യമില്ലെന്ന്‌ അദ്ദേഹം പറഞ്ഞപ്പോള്‍ ജനങ്ങളുടെ സുരക്ഷയെ കുറിച്ച്‌ ചാനല്‍ അവതാരിക ചോദിച്ചു. എന്നാല്‍ ജനങ്ങളുടെ സുരക്ഷയ്‌ക്ക്‌ എന്തുപറ്റിയെന്നാണ്‌ അദ്ദേഹം മറുചോദ്യം ഉന്നയിച്ചത്‌.

പ്രളയമുണ്ടായാല്‍ വെള്ളം എവിടെ വരെ കയറുമെന്നതിന്‌ ശാസ്‌ത്രീയ പഠനങ്ങളൊന്നും കേരളത്തിലിതുവരെയായും നടന്നിട്ടില്ല. കേരളത്തിലൊരിടത്തും പ്രളയ സാധ്യതാ ഭൂപടവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഭൂപട നിര്‍മ്മാണത്തിനുള്ള 280 കോടിയുടെ പദ്ധതി പാതിവഴിയിലാണ്‌. നാല്‌ വര്‍ഷമായി പദ്ധതിക്ക്‌ തുടക്കമിട്ടിട്ടെങ്കിലും എവിടെയും എത്തിയിട്ടില്ല. പ്രളയ ഭൂപടം തയ്യാറാക്കിയത്‌ കൊണ്ട്‌ മാത്രം കാര്യമില്ലെന്നും സി.എന്‍.രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക