Image

പകര്‍ച്ചവ്യാധി, 14 ജില്ലകളിലും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അതീവജാഗ്രതാനിര്‍ദ്ദേശം

Published on 02 September, 2018
പകര്‍ച്ചവ്യാധി, 14 ജില്ലകളിലും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അതീവജാഗ്രതാനിര്‍ദ്ദേശം

പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍.

ജില്ലാ ആരോഗ്യവകുപ്പ് ഉദ്യാഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച്‌ നിര്‍ദ്ദേശം നല്‍കിയതായും പ്രളയക്കെടുതിയില്‍ ദുരന്തനിവാരണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും ശുചീകരണപ്രവര്‍ത്തനം നടത്തിയവരും പ്രതിരോധ മരുന്നുക‍ഴിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

ഇന്ന് രണ്ട്പേരാണ് കോ‍ഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പനികാരണം മരണപ്പെടത്തത്.ഇതില്‍ ഒരാള്‍ എലിപ്പനിമൂലമാണ് മരിച്ചതെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്.

മലപ്പുറം സ്വദേശി ശ്രീദേവിയാണ് എലിപ്പനി മൂലം ആശുപത്രിയില്‍ മരണപ്പെട്ടത്. കോ‍ഴിക്കോട് ജില്ലയില്‍ മാത്രം മ‍ഴക്കെടുതിക്ക് ശേഷം ഇതുവരെ11പേരാണ് എലിപ്പനിമൂലം മരണപ്പെട്ടത്.

സംസ്ഥാനത്തൊട്ടാകെ മുപ്പതോളം പേര്‍ പനികാരണം മരണപ്പെട്ടു. തൊണ്ണൂറോളംപേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ 14 ജില്ലകളിലും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അതീവജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പ്രളയക്കെടുതിയില്‍ ദുരന്തനിവാരണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും ശുചീകരണപ്രവര്‍ത്തനം നടത്തിയവരും പ്രതിരോധ മരുന്നുക‍ഴിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ DR സരിതാ ആര്‍ എല്‍ അറിയിച്ചു.

പ്രതിരോധമരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമാണെന്നും സ്വകാര്യ ആശുപത്രികള്‍ക്കും ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാദിവസവും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ സരിതാ RL ന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

1990ല്‍ ആലപ്പു‍ഴയിലും കോട്ടയത്തും വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ നിന്നാണ് ആദ്യമായി എലിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും അത് വ്യാപിച്ചു.

ക‍ഴിഞ്ഞ കുറേ വര്‍ഷങ്ങളായി നൂറോളം പേര്‍ എലിപ്പനി മൂലം കേര‍ളത്തില്‍ മരിക്കുന്നുവെന്നാണ് കണക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക