ദുരിതാശ്വാസത്തിനു ഫ്ളോറിഡ കൈരളി ആര്‍ട്സ് ക്ലബ്, മാര്‍ക്കോസ്, ബിനോയ് ചാക്കോ എന്നിവരുടെ ഗാനമേള നടത്തുന്നു
ജോര്‍ജി വറുഗീസ് Published on 02 September, 2018
ഫോര്‍ട്ട് ലോഡര്‍ഡെയില്‍, ഫ്ളോറിഡ:
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രസിദ്ധി ആര്‍ജിച്ച ഫ്ളോറിഡയിലെ കൈരളി
ആര്‍ട്സ് ക്ലബ് സെപ്റ്റംബര്‍ 16 ഞായര്‍ 6 മണിക്ക് കൂപ്പര്‍ സിറ്റി
ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു മാര്‍ക്കോസ് - ബിനോയ് ചാക്കോ ടീം
നയിക്കുന്ന ഗാനമേള നടത്തുന്നതാണ്. കേരളം അനുഭവിക്കുന്ന പ്രളയ കെടുതിയില്‍
അവരോടൊപ്പം പങ്കു ചേര്‍ന്ന് ഒരു നവകേരളത്തെ കെട്ടിപ്പടുക്കാന്‍ നമുക്ക്
സാധ്യമാവണം.
ലഭിക്കുന്ന വരുമാനത്തില്‍ നല്ലൊരു പങ്കും ദുരിതാശ്വാസത്തിനു ചിലവാക്കും.
സെപ്തംബര്‍ 2 നു നടത്താനിരുന്ന ഓണസദ്യ കൈരളി വേണ്ടന്നു വച്ചിരുന്നു.
സംഗീത പ്രോഗ്രാമിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വര്‍ഗീസ്
സാമുവേല്‍ (അനില്‍ പ്രസിഡന്റ് 954 4830472), മാമ്മന്‍ സി. ജേക്കബ് (
കണ്‍വീനര്‍ 954 249 6129 ) എന്നിവരുമായി ബന്ധപ്പെടുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല