Image

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി മിനസോട്ടയിലെ റോച്ചസ്റ്ററിലെത്തി

Published on 02 September, 2018
മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി മിനസോട്ടയിലെ റോച്ചസ്റ്ററിലെത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി മിനസോട്ടയിലെ റോച്ചസ്റ്ററിലെത്തി. എമിറേറ്റ്‌സ് വിമാനത്തില്‍ ഞായറാഴ്ച 2:30-നു ജെ.എഫ്.കെ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം വൈകിട്ട് ഡല്റ്റ എയര്‍ലൈന്‍സ് വിമാനത്തിലാണു റോച്ചസ്റ്ററിലെത്തിയത്.

ജെ.എഫ്.കെയില്‍ സ്വീകരിക്കാന്‍ ഏതാനും പേര്‍ എത്തിയെങ്കിലും സ്വകാര്യതയെ മാനിക്കുവാന്‍ അദ്ധേഹം അഭ്യര്‍ഥിച്ചു

പ്രശസ്തമായ മയോ ക്ലിനിക്കില്‍ മൂന്ന് ആഴ്ച ചികിത്സക്കായാണ് മുഖ്യമന്ത്രി എത്തിയിരിക്കുന്നത്. കഴിഞ്ഞമാസം 19ന് പോകാനായിരുന്നു തീരുമാനിച്ചത് എങ്കിലും പ്രളയം കാരണം യാത്ര നീട്ടിവെക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മന്ത്രി ഇ.പി ജയരാജന്‍ മന്ത്രിസഭാ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും.
പ്രധാന ഫയലുകള്‍ ഇന്റര്‍നെറ്റ് വഴി മുഖ്യമന്ത്രിക്കു ലഭ്യമാക്കും 
Join WhatsApp News
Vi Es 2018-09-02 23:03:54
ബീഡി ഉണ്ടോ സഹാവേ ഒരു തീപ്പെട്ടി എടുക്കാൻ. സ്വകാര്യതയെ മാനിച്ചു?? എന്തെ സർക്കാർ ആശുപത്രിയിൽ പോയില്ല വേണ്ട ചൈന, ക്യൂബ, പോളണ്ട്, വലതന്റെ റഷ്യ. പാലസ്തീൻ. കഷ്ടം പിണാറായി.
Tom Abraham 2018-09-03 08:58:01
There is no brain transplantation in China and Russia, only in America. Happy Labor day , in this capitalistic democracy, Mr CM
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക