Image

ജര്‍മന്‍ ലുഫ്ത്താന്‍സാ ഫ്‌ളൈറ്റ് ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു

ജോര്‍ജ് ജോണ്‍ Published on 02 April, 2012
ജര്‍മന്‍ ലുഫ്ത്താന്‍സാ ഫ്‌ളൈറ്റ് ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു
ഫ്രാങ്ക്ഫര്‍ട്ട് : ജര്‍മന്‍ ലുഫ്ത്താന്‍സാ ഏപ്രില്‍ 02 മുതല്‍ ലോകമെമ്പാടുമുള്ള തങ്ങളുടെ എല്ലാ ഫ്‌ളൈറ്റ് ടിക്കറ്റുകളുടെയും വില വര്‍ദ്ധിപ്പിക്കുന്നു. ദീര്‍ഘദൂര റൂട്ടുകളില്‍ വര്‍ദ്ധിച്ച നിരക്കുകളും, ചെറിയ റൂട്ടുകളിലും, യൂറോപ്യന്‍ സെക്ടറിലും നേരിയ വര്‍ദ്ധനയുമാണ് ലുഫ്ത്താന്‍സാ വരുത്തിയിരിക്കുന്നത്. വര്‍ദ്ധിച്ച ഇന്ധനവിലയും, സര്‍വീസ് മേഖലയിലെ ഭാരിച്ച ചിലവുകളുമാണ് ഇപ്പോഴത്തെ ഈ വില വര്‍ദ്ധനവിന് കാരണമായി ലുഫ്ത്താന്‍സാ പറയുന്നത്.

ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടാരിക്കുന്ന പെട്രോള്‍ വിലക്ക് പുറമെ ലുഫ്ത്താന്‍സാ ടിക്കറ്റുകളുടെ വില വര്‍ദ്ധനവ് സാധാരണക്കാരായ ജര്‍മന്‍കാരെ കൂടുതല്‍ വിഷമത്തിലാക്കുന്നു. ഈ വര്‍ഷം 2012 ലെ മദ്ധ്യവേനല്‍ അവധിക്ക് മുമ്പ് തുടങ്ങുന്ന ജര്‍മന്‍ ലുഫ്ത്താന്‍സാ ടിക്കറ്റ് നിരക്കുകളുടെ വര്‍ദ്ധനവ് ലോകമെമ്പാടുമുള്ള പ്രവാസികളെ കൂടുതല്‍ ജീവിത ഭാരത്തിലാക്കും.
ജര്‍മന്‍ ലുഫ്ത്താന്‍സാ ഫ്‌ളൈറ്റ് ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക