Image

മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സിറ്റീഫന്‍സ് ദേവാലയത്തില്‍ കണ്‍വന്‍ഷനില്‍ പ്രസംഗിക്കുന്നു

വര്‍ഗീസ് പ്ലാമൂട്ടില്‍ Published on 02 September, 2018
മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സിറ്റീഫന്‍സ് ദേവാലയത്തില്‍ കണ്‍വന്‍ഷനില്‍ പ്രസംഗിക്കുന്നു
ന്യൂജേഴ്‌സി: മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്‍റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ സെപ്റ്റംബര്‍ 7 വെള്ളിയാഴ്ചയും സെപ്റ്റംബര്‍ 8 ശനിയാഴ്ചയും നടക്കുന്ന കണ്‍വന്‍ഷനില്‍ നിരണം ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത സുവിശേഷ പ്രസംഗം നടത്തും. സെപ്റ്റംബര്‍ 9 ഞായറാഴ്ച അഭി. തിരുമേനി അവിടെ വിശുദ്ധ കുര്‍ബ്ബാനയും അര്‍പ്പിക്കുന്നതാണ്. ആത്മശരീര മനസ്സുകളുടെ നവീകരണത്തിനായി എല്ലാ വിശ്വാസികളും കടന്നു വന്ന് അനുഗ്രഹീതരാകുവാന്‍ ഇടവക വികാരി റവ. ഫാ. ബാബു കെ. മാത്യുവും മറ്റു ഭാരവാഹികളും അഭ്യര്‍ത്ഥിക്കുന്നു.

സെപ്റ്റംബര്‍ 7 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന, 7.45 ന് ദേവാലയ ഗായകസംഘം നയിക്കുന്ന ഗാനശുശ്രൂഷ, 8 മണിക്ക് അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ വചനശുശ്രൂഷ, 9 മണിക്ക് ആശീര്‍വാദവും സ്‌നേഹ വിരുന്നും.

സെപ്റ്റംബര്‍ 8 ശനിയാഴ്ച വൈകുന്നേരം 6.30 ന് സന്ധ്യാ പ്രാര്‍ത്ഥന, 7.15 ന് ദേവാലയ ഗായകസംഘം നയിക്കുന്ന ഗാനശുശ്രൂഷ, 7.30 ന് അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ വചനശുശ്രൂഷ,, 9 മണിക്ക് ആശീര്‍വാദവും സ്‌നേഹ വിരുന്നും.

സെപ്റ്റംബര്‍ 9 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 10 മണിക്ക് അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, 12 മണിക്ക് ആശീര്‍വാദവും സ്‌നേഹവിരുന്നും ഇപ്രകാരമാണ് ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്, റവ. ഫാ. ബാബു കെ. മാത്യു, വികാരി (201) 5626112 ജിമ്മി ജോണ്‍, സെക്രട്ടറി (973) 6360299 വിനു റ്റി. കുര്യന്‍, ജോ. സെക്രട്ടറി (973) 3620237, ബിബിന്‍ ജോര്‍ജ്, ട്രഷറര്‍ (908) 8624410 ജോസ് തോമസ് , ജോ. ട്രഷറര്‍ (201) 244 7774 അജു തര്യന്‍, കോ ഓര്‍ഡിനേറ്റര്‍ (201) 7249117
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക