Image

ഇല്ല ,വയനാട് തളരില്ല (മിനി വിശ്വനാഥന്‍)

Published on 02 September, 2018
ഇല്ല ,വയനാട് തളരില്ല (മിനി വിശ്വനാഥന്‍)
ഓര്‍മ്മകളിലെ ബാല്യത്തിന് നിറങ്ങള്‍ നല്കിയെന്നത് മാത്രമായിരുന്നില്ല കാരണം. നന്മയുടെയും കാരുണ്യത്തിന്റെയും ബാലപാഠങ്ങള്‍ ഞാന്‍ പഠിച്ചത് അവിടെ വെച്ചാണ്.
ഒരു വെള്ള ആടിനെയും മേച്ച് കൊണ്ട് മുട്ടക്കച്ചവടത്തിനിറങ്ങുന്ന മേരി ചേടത്തി തനിക്കൊപ്പം ആടിനുള്ള ആഹാരവും ചോദിച്ച് മേടിക്കുമായിരുന്നു പൊന്നിയോട്.തനിക്ക് കിട്ടിയ പഴത്തിന്റെ അവസാന കഷണം ഒന്ന് സംശയിച്ച് ആടിന്റെ വായയില്‍ കുത്തിക്കയറ്റി തിന്നോ മോളെ എന്ന് പറഞ്ഞ കാഴ്ച എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ആദ്യമായാണ് ഒരു ജീവി അമ്മേന്ന് വിളിക്കുന്നത് ഞാന്‍ കേട്ടത്. ആടിന്റെ കരച്ചില്‍ ശബ്ദം അമ്മേ എന്നായിരുന്നു അന്ന് ഞാന്‍ കേട്ടത്.

ചാട്ടം പിഴച്ച് താഴെ വീണുപോയ കുരങ്ങന്‍ കുട്ടിയെ പച്ച മരുന്ന് വെച്ച് കെട്ടി കൂട്ടത്തില്‍ കൂടുന്നത് വരെ നോക്കി നിന്ന ജോഗി യോട് കാരണം ചോദിച്ചപ്പോള്‍ മനുഷ്യന്‍മാര്‍ തൊട്ടാ പിന്നെ ചിലപ്പോള്‍ മറ്റ് കുരങ്ങന്‍മാര്‍ അതിനെ കൂട്ടത്തില്‍ കൂട്ടില്ല. ഒറ്റക്ക് ജീവിക്കുന്നത് വല്യ ബുദ്ധിമുട്ടല്ലേ എന്നൊരു മറു ചോദ്യത്തില്‍ എല്ലാമുണ്ടായിരുന്നു.

വിശന്ന് വിശന്ന് മനുഷ്യന്‍ മരിക്കാറാവുമ്പോഴേ മൃഗങ്ങളെ വേട്ടയാടാറുള്ളു പോലും.കിഴങ്ങുകളും കായകളുമാണ് ആദ്യത്തെ ഇര. കൂട്ടത്തിന്‍ കരുത്തില്ലാത്ത മൃഗം ജീവന്‍ മടുക്കുമ്പോഴാണ് നായാടിയുടെ മുന്നിന്‍ എത്തിപ്പെടുന്നതെന്നും പൊന്നിയും ജോഗിയും എന്നെ പഠിപ്പിച്ചു.വന മഹോല്‍സവകാലത്ത് ഫോറസ്റ്റുകാര്‍ മരം വെച്ച് പിടിപ്പിക്കാന്‍ ഓടി നടക്കുന്നത് കാണുമ്പോള്‍ ഇങ്ങനെയും പറയും; ഇവാര് വെട്ടുന്നത് കൊണ്ടല്ലേ വിണ്ടും നടേണ്ടി വരുന്നത്, പൊഴിഞ്ഞു വീഴലും പൊടിച്ച് വരലും കാടിന്റെ കണക്കാണ്. ആരും സഹായിക്കേണ്ട.

കുല്‍ക്കാളിയെ പോലെ നൂറ് കൊല്ലം ജീവിക്കുമോ ജോഗിയും എന്നതായിരുന്നു എന്റെ മറ്റൊരു സംശയം. അവാര് കാടിന്റെ മോള് ... ഞാന്‍ കാടിനെ പറ്റിച്ച് ഫോറസ്റ്റാഫീസിലെ ശമ്പളം വാങ്ങിയില്ലേ .... അത് കൊണ്ട് വേഗം മരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല ജോഗി ക്ക്...

റെയിഞ്ചാപ്പീസര്‍ വിചാരിച്ചിട്ടും പാര്‍ട്ട് ടൈം സ്വീപ്പര്‍ പണി ഫുള്‍ ടൈമാക്കി കിട്ടിയില്ല പാവത്തിന്.മണ്ണടുപ്പും ഒരു കുഞ്ഞിഅമ്പും വില്ലും കൈക്കൂലിയായി പറ്റിയിട്ടും എന്റെ റെക്കമന്റേഷന്‍ നടപ്പിലാക്കാന്‍ എനിക്ക് പറ്റിയില്ല... ഇതൊന്നും കുട്ടികളുടെ കാര്യമല്ലല്ലോ ...

വയനാടിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്നും എപ്പോഴും നന്മ നിറഞ്ഞ ഈ മുഖങ്ങളും ബാവലി പുഴക്കരയിലെ മേല്‍ക്കൂരയില്ലാത്ത കാവിലിരുന്ന് പ്രജാഹിതം നടത്തുന്ന വള്ളിയൂരമ്മയുമാണ് മനസ്സില്‍..

വയനാട്ടുകാര്‍ അനാഥരാവരുതെന്നത് എന്റെയും കൂടി സ്വാര്‍ത്ഥതയാണ്. പ്രകൃതിദുരന്തത്തില്‍ പെട്ട് വിഷമിക്കുന്നവരില്‍ എന്റെ ചാമിക്കുട്ടിയും ജോഗിയുടെ പിന്‍തലമുറക്കാരും ഉണ്ടാവും. എന്നെ എടുത്ത് നടന്ന് വളര്‍ത്തിയ പൊന്നിയുടെ കാല് വയ്യാത്ത അമ്മിണിയും അവളുടെ മക്കളുമുണ്ടാവാം.

ഒരു ഗ്രാമത്തെ സംരക്ഷിച്ച് തുടങ്ങാന്‍ എന്ന ആശയം തന്നത് ഒരു പ്രിയ സൗഹൃദം... ഢലഹശരവമാ ഘശഴവ േഎന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്റെ ഭാരവാഹികള്‍ എന്തിനും തയ്യാറാണെന്ന് വാക്ക് തന്നു. ഒരു ഗ്രാമത്തിലെ ഒരു വീട് നമുക്കേറ്റെടുക്കാം എന്നൊരു ആഗ്രഹവും അവര്‍ പങ്ക് വെച്ചു.

ഒരു കാര്യം ഉറപ്പായി.
ഇല്ല ,വയനാട് തളരില്ല.. ഇത്രയും ആളുകള്‍ ചുറ്റിനുമുണ്ടാവുമ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും.
സഹായ വാഗ്ദാനങ്ങള്‍ക്ക് സ്‌നേഹം മാത്രം മറുപടി.
നമ്മുടെ നാടാണത്.....
വയല്‍നാട്, വയനാട് ...
െ്രെടബല്‍ വെല്‍ഫയര്‍കാര്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ പണിഫുള്‍ ടൈം ആക്കിയില്ലെങ്കിലും നിവേദനം കൊടുക്കാന്‍ ഡല്‍ഹി വരെ കൊണ്ടുപോയി എന്റെ ജോഗിയെ.... ആ കൂട്ടത്തിലെ ഒരു ഫോട്ടോയാണ് ഒന്നാമത്തേത്.
ഇന്നത്തെ വയനാട് മറ്റ് ചിത്രങ്ങളില്‍ .
ഇല്ല ,വയനാട് തളരില്ല (മിനി വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക