Image

നവയുഗവും ഇന്ത്യന്‍ എംബസ്സിയും തുണച്ചു; ദുരിതത്തിലായ തമിഴ്‌നാട്ടുകാരി നാട്ടിലേയ്ക്ക് മടങ്ങി.

Published on 03 September, 2018
നവയുഗവും ഇന്ത്യന്‍ എംബസ്സിയും തുണച്ചു; ദുരിതത്തിലായ തമിഴ്‌നാട്ടുകാരി നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: ശമ്പളമില്ലാതെ ദുരിതത്തിലായ തമിഴ്‌നാട് സ്വദേശിനി, നവയുഗം സാംസ്‌ക്കാരികവേദിയുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും  സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ഒന്നര വര്‍ഷം മുന്‍പാണ് തമിഴ്‌നാട് സ്വദേശിനിയായ പൊന്‍സെല്‍വി ദമ്മാമില്‍ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. ഒരു വര്‍ഷം യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ആ വീട്ടില്‍ ജോലി ചെയ്തു. അതിനു ശേഷം സ്‌പോണ്‍സര്‍ അവരെ മറ്റൊരു സൗദിയുടെ വീട്ടില്‍ ജോലിയ്ക്ക് അയച്ചു. രണ്ടാമത്തെ വീട്ടില്‍ ജോലി കഠിനമായിരുന്നു. ആറു മാസത്തോളം അവിടെ ജോലി ചെയ്‌തെങ്കിലും ശമ്പളം ഒന്നും കിട്ടിയില്ല. ജീവിതം ദുരിതമായി മാറിയപ്പോള്‍, സഹികെട്ട പൊന്‍സെല്‍വി ആ വീട് വിട്ടിറങ്ങി, ദമ്മാമിലെ ഇന്ത്യന്‍ എംബസ്സി ഹെല്‍പ്പ് ഡെസ്‌ക്കില്‍ അഭയം തേടി. അവിടന്ന് അറിയിച്ചതനുസരിച്ച് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ പദ്മനാഭന്‍ മണികുട്ടനും, മഞ്ജു മണിക്കുട്ടനും ഹെല്‍പ്പ് ഡെസ്‌ക്കില്‍ എത്തുകയും, സൗദി പോലീസിന്റെ സഹായത്തോടെ പൊന്‍സെല്‍വിയെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു.

നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ പൊന്‍സെല്‍വിയുടെ സ്‌പോണ്‍സറുമായി പലപ്രാവശ്യം ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും, അയാള്‍ സഹകരിയ്ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍  ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് പൊന്‍സെല്‍വിയ്ക്ക് ഔട്പാസ്സ് വാങ്ങി നല്‍കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കുകയും ചെയ്തു.

നവയുഗം പ്രവര്‍ത്തകരുടെയും പെരുമ്പാവൂര്‍ പ്രവാസി അസ്സോസ്സിയേഷന്റെയും ശ്രമഫലമായി പൊന്‍സെല്‍വിയ്ക്ക് വിമാനടിക്കറ്റ് എടുത്തു കൊടുത്തു. എല്ലാവര്‍ക്കും നന്ദി പറഞ്ഞു പൊന്‍സെല്‍വി നാട്ടിലേയ്ക്ക് മടങ്ങി.



നവയുഗവും ഇന്ത്യന്‍ എംബസ്സിയും തുണച്ചു; ദുരിതത്തിലായ തമിഴ്‌നാട്ടുകാരി നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക