Image

അക്ഷയപാത്രയുടെ 27 വോളണ്ടിയര്‍മാര്‍ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍

പി പി ചെറിയാന്‍ Published on 03 September, 2018
അക്ഷയപാത്രയുടെ 27 വോളണ്ടിയര്‍മാര്‍ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍
സ്റ്റോണ്‍ഹാം: മാസ്സചുസെറ്റ് സ്റ്റോണ്‍ ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്ഷയപാത്രയുടെ 26 വോളണ്ടിയര്‍മാര്‍ കേരളത്തിലെ ദുരിതബാധിതര്‍ക്ക് ആവശ്യമായ ആഹാരം പാകം ചെയ്തു നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

ആലപ്പുഴ തീരദേശ പ്രദേശങ്ങളില്‍  കഴിയുന്നവര്‍ക്ക് 7,000 മുതല്‍ 10,000 വരെ ഭക്ഷണ പാക്കറ്റുകളാണ് ഇവര്‍ വിതരണം ചെയ്തിരുന്നത്. 

കുക്കിങ്ങിനാവശ്യമായ സാധനങ്ങള്‍ക്ക് പുറമെ, ചപ്പാത്തി, കുടിവെള്ളം എന്നിവ ശേഖരിച്ചു ബാംഗ്ലൂരില്‍ നിന്നാണ് സംഘം കേരളത്തിലേക്ക് തിരിച്ചത്.


വാഹനങ്ങളും ബോട്ടും എത്തിചേരാത്ത പ്രദേശങ്ങള്‍  കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്തതെന്നും  ഭാരവാഹികള്‍ അറിയിച്ചു. 

4,300 ഡോളര്‍ ഓരോ ദിവസവും ചിലവുകള്‍ക്കായി വേണ്ടി വന്നിരുന്നതായും ഇവര്‍ പറഞ്ഞു. ബാംഗ്ലൂരിലുള്ള കോളജ് വിദ്യാര്‍ഥികളില്‍ നിന്നും നല്ല പിന്തുണയാണ് ഇവര്‍ക്ക് ലഭിച്ചത്. ഭക്ഷണ വിതരണത്തിനു പുറമെ വെള്ളപൊക്കത്തില്‍ നാശം സംഭവിച്ച സ്‌കൂളുകള്‍ വൃത്തിയാക്കുന്നതിനും  ഇവര്‍ സഹായം നല്‍കിയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : WWW.foodfreducation.org
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക