Image

എലിപ്പനി: സംസ്ഥാനത്ത്‌ ഇന്ന്‌ അഞ്ച്‌ പേര്‍കൂടി മരിച്ചു

Published on 03 September, 2018
എലിപ്പനി: സംസ്ഥാനത്ത്‌ ഇന്ന്‌ അഞ്ച്‌ പേര്‍കൂടി മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത്‌ എലിപ്പനി മരണം തുടരുന്നു. ഇന്ന്‌ മാത്രം അഞ്ച്‌ പേരാണ്‌ വിവിധ ജില്ലകളിലായി മരിച്ചത്‌. കോഴിക്കോട്‌ എരഞ്ഞിക്കല്‍ സ്വദേശി അനില്‍ കുമാര്‍(54), വടകര സ്വദേശിനി നാരായണി(80), പത്തനംതിട്ട റാന്നി സ്വദേശി രഞ്‌ജു, തൊടുപുഴ ഒളമറ്റം സ്വദേശി ജോസഫ്‌ മാത്യു(58), കല്ലായി അശ്വനി ഹൗസില്‍ രവി(59) എന്നിവരാണ്‌ മരിച്ചത്‌.

പ്രളയബാധിത പ്രദേശങ്ങളില്‍ശുചീകരണത്തിനിറങ്ങിയവരാണ്‌ ഇന്ന്‌ മരിച്ച രഞ്‌ജുവും അനില്‍കുമാറും. ഇതോടെ നാല്‌ ദിവസത്തിനിടെ എലിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 35ആയി ഉയര്‍ന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക