Image

കെഎസ്‌ആര്‍ടിസി യൂണിയന്‍ നേതാക്കളുടെ സ്ഥലമാറ്റ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

Published on 03 September, 2018
കെഎസ്‌ആര്‍ടിസി യൂണിയന്‍ നേതാക്കളുടെ സ്ഥലമാറ്റ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

കെഎസ്‌ആര്‍ടിസി യൂണിയന്‍ നേതാക്കളുടെ സ്ഥലമാറ്റ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. തിരുവനന്തപുരത്തെ ചീഫ് ഓഫീസില്‍ വര്‍ഷങ്ങളായി നിന്നിരുന്ന ടിഡിഎഫ് നേതാക്കളെ എംഡി ടോമിന്‍ തച്ചങ്കരിയാണ് സ്ഥലം മാറ്റിയത്. ഇത് ചോദ്യം ചെയ്ത് സംഘടനാ നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്.

നിശ്ചിത ശതമാനം തൊഴിലാളികളെ മാത്രമെ പഴയ സ്ഥലത്ത് ജോലിയില്‍ തുടരാന്‍ അനുവദിക്കൂ എന്നായിരുന്നു എംഡി എടുത്ത നിലപാട്. ഇതേ തുടര്‍ന്നാണ് യൂണിയന്‍ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന നേതാക്കളെയെല്ലാം എംഡി സ്ഥലം മാറ്റിയത്. പിന്നാലെ നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു.

ഹര്‍ജി പരിഗണിച്ച ഹൈക്കോടതി നേതാക്കളുടെ വാദങ്ങളൊന്നും അംഗീകരിച്ചില്ല. തള്ളുമെന്ന് ഉറപ്പായതോടെ നേതാക്കള്‍ ഹര്‍ജി പിന്‍വലിക്കുമെന്ന് അറിയിച്ചെങ്കിലും അതിന് അനുവദിക്കാതെ ഹൈക്കോടതി ഹര്‍ജി തള്ളിയെന്ന് ഉത്തരവിടുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക