Image

മിഖായേലായി നിവിന്‍ പോളി

Published on 03 September, 2018
മിഖായേലായി നിവിന്‍ പോളി
ഗ്രേറ്റ് ഫാദര്‍ എന്ന സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രത്തിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ആണ് മിഖായേല്‍. നിവിന്‍ പോളി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു. നിവിന്‍ നായകനായ കായംകുളം കൊച്ചുണ്ണി ഇറങ്ങാന്‍ ഇരിക്കെയാണ് മിഖായേലിന്റെ ചിത്രീകരണം ആരംഭിച്ചത്. ആന്റോ ജോസഫണ് ചിത്രം നിര്‍മ്മിക്കുന്നത്.
നിവിന്‍ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും ചിത്രത്തില്‍ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാക്കനാട് ആണ് ചിത്രത്തിന്റെ പൂജ നടന്നത്. കലാഭവന്‍ ഷാജോണ്‍, ജെ.ഡി ചക്രവര്‍ത്തി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു. ഹനീഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വഹിക്കുന്നത്. ഇതിനു മുന്നേ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്ത്രത്തിനും ഹനീഫ് തിരക്കഥയൊരുക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക