Image

അരയനേ പ്രതീകമായിട്ടൊരു അരചനാകണം (കവിത: ഡോ. മാണി സ്കറിയ)

Published on 03 September, 2018
അരയനേ പ്രതീകമായിട്ടൊരു അരചനാകണം (കവിത: ഡോ. മാണി സ്കറിയ)
തൃക്കാക്കര അമ്പലത്തില്‍ തൃത്താലമെത്തിക്കണം
തിരുനക്കര ചുറ്റി, താര്‍ത്ഥാടനം ചെയ്ത്

പുതുപ്പള്ളി പുണ്യവാളന് കൊഴിയേ വെട്ടണം
മണര്‍കാട്ടമ്മയ്ക്ക് മുത്തുമാല ചാര്‍ത്തണം

മലപ്പുറത്തുപോകണം, മാമ്പുറംപള്ളി കാണണം
മാപ്പിള മൂപ്പര്‍ക്ക് മുത്തംകൊടുക്കണം

അമയന്നൂരമ്പലത്തില്‍ ആല്‍ത്തറ മിനുക്കണം
അനന്തപുരി ശ്രീപത്മനാഭന് ലക്ഷാര്‍ച്ചന നടത്തണം

വാസുകിയും കാര്‍ത്തികേയനുംകൂടി മുക്കുവപ്പുരയില്‍
മൂവന്തിക്കൊരു സദ്യയൊരുക്കണം- മീന്‍കറിവേണം,
നാളികേര രസംവേണം, നാട്ടാരുവേണം, പാതിരിവേണം

അരയനും, ചരക്കുവണ്ടി സുതനും, സൈനീകരിച്ചെടുത്ത
പുത്തന്‍കേരള ഉയിരിനേ വാഴ്ത്തിപ്പാടണം
പിന്നെ, പ്രതീകമായിട്ടൊരു അരയനേ അരചനാക്കണം.
അരയനേ പ്രതീകമായിട്ടൊരു അരചനാകണം (കവിത: ഡോ. മാണി സ്കറിയ)അരയനേ പ്രതീകമായിട്ടൊരു അരചനാകണം (കവിത: ഡോ. മാണി സ്കറിയ)
Join WhatsApp News
വിദ്യാധരൻ 2018-09-03 23:06:54
അരയൻ അരചനാകണോ 
മുഖ്യൻ വീണ്ടും മുഖ്യനാകണോ 
ജനം പറയട്ടെ ജനാധിപത്യ രാജ്യത്ത് 
നിങ്ങടെ  പൂതികൊള്ളാം ഡാക്കിട്ടരെ
കൊള്ളിവാക്കും 
വെള്ളം ഇറങ്ങി  കേരളം പൊന്തി
കോരന് കുമ്പിളിൽ കഞ്ഞി  
അരയന് മീൻ പിടുത്തം 
സൈന്യത്തിന് അതിർത്തി കാക്കൽ  
 
ഇങ്ങടെ ഹരിതഗൃഹം കൊള്ളാം 
അതിലെ പച്ചില ചാർത്തും
പണ്ടത്തെ 'പച്ചയാം വിരിപ്പിട്ട സഹ്യനെ'പ്പോൽ
മനോഹരം കുളിർമയേകുന്നു മിഴികൾക്ക്
ഇതുപോലെ കേരളം ആയിരുന്നെങ്കിൽ !
 
വിദ്യാധരൻ 2018-09-04 00:11:03
ഇരുപത്തിരണ്ടു ബില്യൺ ഡോളറിന്റെ 
സ്വർണ്ണപണ്ഡം നിലവറയിലിരിക്കുമ്പോൾ 
അനന്തപുരി പത്‌മനാഭന് ലക്ഷാർച്ചനയോ? കഷ്ടം !
തൃക്കാക്കര അമ്പലത്തിൽ പുതുപ്പള്ളി ഭണ്ഡാരത്തിൽ 
മണർകാട്ടും , മലപ്പുറത്തും, മമ്പുറം പള്ളിയിലും 
അമയന്നൂരും ശബരിമലയിലും ഗുരുവായൂരും 
ഇരിക്കുന്ന ധനം ചേർത്ത് പണിയണം കേരളം വീണ്ടും 
മുക്കവരെ മുഴുവൻ ചേർത്ത് 
പതിനെട്ടുകൂട്ടം കറി ചേർത്ത് 
ഓണമോന്നാഘോഷിക്കേണം 
മാവേലി തമ്പുരാനെ മറക്കാതെ വിളിക്കണം 
പാതിരിമാരെ ആറു കാതം  അകലെ നിറുത്തേണം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക