Image

സീരിയലിനെ അനുകരിച്ച്‌ മുംബൈയില്‍ കൂട്ടുകാരനെ കൊലപ്പെടുത്തിയ കുട്ടി അറസ്റ്റില്‍

Published on 02 April, 2012
സീരിയലിനെ അനുകരിച്ച്‌ മുംബൈയില്‍ കൂട്ടുകാരനെ കൊലപ്പെടുത്തിയ കുട്ടി അറസ്റ്റില്‍
മുംബൈ: ടൂര്‍ പോകാന്‍ പണത്തിനായി സുഹൃത്തിനെ കൊലപ്പെടുത്തിയ സഹപാഠിയും സുഹൃത്തുക്കളും അറസ്റ്റില്‍. സീരിയലിനെ അനുകരിച്ചാണ്‌ കൊലപാതകം നടത്തിയതെന്ന്‌ കുട്ടികള്‍ പോലീസിനോട്‌ സമ്മതിച്ചു. പുണെയിലെ വിശ്രാന്ത്വാഡിയിലാണ്‌ സംഭവം. ഭോസാരി പ്രിയദര്‍ശിനി ഇംഗ്‌ളീഷ്‌ മീഡിയം സ്‌കൂളിലെ 10ാം ക്‌ളാസ്‌ വിദ്യാര്‍ഥി ശുഭം ഷിര്‍ക്കെയെയാണ്‌ സഹപാഠികളായ രണ്ട്‌ സുഹൃത്തുക്കള്‍ ചേര്‍ന്ന്‌ തട്ടിക്കൊണ്ട്‌ പോയി കൊലപ്പെടുത്തിയത്‌.

വിജനമായ പ്രദേശത്തുവെച്ച്‌ മൂവരും ചേര്‍ന്ന്‌ ശുഭത്തിന്‍െറ കഴുത്തുഞെരിച്ച്‌ കൊല്ലുകയായിരുന്നു. തുടര്‍ന്ന്‌ ശുഭത്തിന്‍െറ പിതാവ്‌ മാധവ്‌ ഷിര്‍ക്കെയോട്‌ മകന്‍െറ ജീവന്‍ അപകടത്തിലാണെന്നും ഉടന്‍ അര ലക്ഷം രൂപ നല്‍കിയാല്‍ വിട്ടുതരാമെന്നും ഫോണില്‍ ഭീഷണിപ്പെടുത്തി. വിലപേശലിനൊടുവില്‍ 15,000 രൂപ ശനിയാഴ്‌ച രാത്രിയില്‍ നഗരത്തിലെ ഫുഡ്‌പാത്തില്‍ കൊണ്ടുവെച്ചു. ബൈക്കിലെത്തി ഒരാള്‍ പണവുമായി കടന്നുപോയി. പണം നല്‍കിയിട്ടും മകന്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന്‌ മാധവ്‌ ഷിര്‍ക്കെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക