Image

മോഹന്‍ലാലാലിനെ തിരുവനന്തപുരത്ത്‌ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആര്‍.എസ്‌.എസ്‌ നീക്കം

Published on 04 September, 2018
മോഹന്‍ലാലാലിനെ  തിരുവനന്തപുരത്ത്‌ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആര്‍.എസ്‌.എസ്‌ നീക്കം


2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആര്‍എസ്‌എസ്‌ നീക്കം. സ്ഥാനാര്‍ത്ഥിത്വം മോഹന്‍ലാലിനെ കൊണ്ട്‌ സമ്മതിപ്പിക്കുന്നതിനായുള്ള സമ്മര്‍ദം ചെലുത്തി വരികയാണ്‌ കേരളത്തിലെ ആര്‍എസ്‌എസ്‌ നേതൃത്വമെന്ന്‌ പാര്‍ട്ടിക്കുള്ളിലെ സ്രോതസ്സുകളെ ഉദ്ധരിച്ച്‌ ഡെക്കന്‍ ഹെറാള്‍ഡ്‌ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
  മോഹന്‍ലാലിന്‌ സാമൂഹിക പ്രവര്‍ത്തകന്‍ എന്ന പരിവേഷം നല്‍കാനുള്ള ശ്രമത്തിലാണ്‌ സംഘടനയെന്നും റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു.

2019 ലോകസഭ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി മോഹന്‍ലാല്‍ ബിജെപിയില്‍ അംഗത്വം എടുത്തേക്കുമെന്ന്‌ അഭ്യൂഹം ശക്തമായി നിലനില്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹം ഇതുവരെ സമ്മതംമൂളിയിട്ടില്ല. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള
വിശ്വശാന്തി ഫൗണ്ടേഷന്റെ പേരില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ക്യന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനായി സഹായം തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോഹന്‍ലാല്‍ സന്ദര്‍ശിച്ചതിന്റെ തൊട്ടുപിന്നാലെയാണ്‌ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വാര്‍ത്തകളും പുറത്തുവരുന്നത്‌.

മോഹന്‍ലാലുമായി കൂടികാഴ്‌ചനടത്തിയ ആര്‍എസ്‌ എസ്‌ നേതൃത്വം സജീവമായ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച്‌ ചര്‍ച്ച നടത്തിയിട്ടില്ല മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥി ആക്കിയാല്‍ ശശി തരൂരിനെ മറികടന്ന്‌ കേരളത്തില്‍ നിന്നുള്ള ആദ്യ തിരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രതിനിധി ആക്കാമെന്നാണ്‌ ആര്‍എസ്‌എസ്‌ കരുതുന്നത്‌.

അതേസമയം ആര്‍എസ്‌എസ്‌ ആവശ്യത്തോട്‌ മുഖംതിരിച്ച്‌ ലാല്‍സ്ഥാനാര്‍ത്ഥിത്വ ഓഫര്‍ ഉപേക്ഷിക്കാനാണ്‌ സാധ്യത എന്നാണ്‌ കരുതപ്പെടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക