Image

അനുജന്റെ സംവിധാനത്തില്‍ ക്യാമറയുടെ മുന്നില്‍, ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്: ഇന്ദ്രജിത്ത്

Published on 04 September, 2018
  അനുജന്റെ സംവിധാനത്തില്‍ ക്യാമറയുടെ മുന്നില്‍, ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്:  ഇന്ദ്രജിത്ത്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെയുണ്ട് . വിവേക് ഒബ്‌റോയ് വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ടോവിനോ, മഞ്ജു വാര്യര്‍ എന്നിവര്‍ക്ക് പുറമെ പ്രിത്വിരാജിന്റെ ചേട്ടന്‍ ഇന്ദ്രജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അനുജന്റെ സംവിധാനത്തില്‍ ക്യാമറയുടെ മുന്നില്‍ വന്ന സന്തോഷം പങ്ക് വയ്ക്കുകയാണ് ഇന്ദ്രജിത്ത്. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. അവന്റെ വലിയ മോഹത്തിനൊപ്പം തോള്‍ ചേര്‍ന്നതിന്റെ വലിയ സന്തോഷമുണ്ടെന്ന് നടന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ്.പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ് ആണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക