ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റേയും, കോണ്‍സുലേറ്റിന്റേയും ആഭിമുഖ്യത്തില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ത്യന്‍ ഫെസ്റ്റിവെല്‍ നടത്തി. സെപ്റ്റംബര്‍ 01 ന് ശനിയാഴ്ച്ച നഗരമദ്ധ്യത്തിലുള്ള റോസ്മാര്‍ക്കറ്റില്‍ വച്ച് ഉച്ചക്ക് 12 മണിമുതല്‍ വൈകിട്ട് 07 മണി വരെയാണ് നടത്തിയത്. ഇന്ത്യന്‍ ഫെസ്റ്റിവെല്‍, ഫ്രാങ്ക്ഫര്‍ട്ട് കോണ്‍സുല്‍ ജനറല്‍ ശ്രീമതി പ്രതിഭാ പാര്‍ക്കര്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ്, മ്യൂസിക്, ഹാന്‍ഡ്‌മെയ്ഡ് കരകൗശല സാധനങ്ങളും,ശില്പങ്ങളും, യോഗാ, ആയുര്‍വേദാ, ഇന്ത്യന്‍ ഭക്ഷണം തുടങ്ങിയവ വിശദീകരിക്കുന്നതും, വില്‍ക്കുന്നതുമായ നിരവധി സ്റ്റാളുകള്‍ ഈ ഇന്ത്യന്‍ ഫെസ്റ്റിവെലില്‍ ഉണ്ടായിരുന്നു. ഇന്ത്യയെ കൂടുതല്‍ അടുത്തറിയാന്‍ ജര്‍മനിയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ഇന്ത്യന്‍ വിദേശകാര്യ വകുപ്പും, ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റും ഈ ഫെസ്റ്റിവെലിലൂടെ സൗകര്യം ഒരുക്കി. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ സോണയാ ഡാഹിയ ഈ ഫെസ്റ്റിവെല്‍ ഒരുക്കുന്നതിന് നേത്യുത്വം നല്‍കി.