Image

ജഡ്ജ് കാവനാഷോ തുടങ്ങുന്നു (ബി ജോണ്‍ കുന്തറ)

Published on 04 September, 2018
ജഡ്ജ് കാവനാഷോ തുടങ്ങുന്നു (ബി ജോണ്‍ കുന്തറ)
പ്രസിഡന്‍റ്റ്ട്രംപ്, അമേരിക്കയിലെ പരമോന്നത നീതിപീഠത്തിലേയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ന്യായാധിപന്‍ ബ്രെറ്റ് കാവനാ, അംഗീകരണവിചാരണ ഇന്ന് യൂ .സ് സെനറ്റില്‍ ആരംഭിക്കുന്നു.സെനറ്റിലെ ജുഡീഷ്യല്‍ അന്വേഷണ സമിതിയിലാണ് തുടക്കം.

റിപ്പബ്ലിക്കന്‍സ് സെനറ്റ് നിയന്ത്രിക്കുന്നതിനാല്‍ ഇവരായിരിക്കും വിചാരണയുടെ പോക്കും നിയന്ത്രിക്കുന്നത്. ഈ വിചാരണ സമിതിയില്‍ 21 അംഗങ്ങളാണുള്ളത് 11 റിപ്പബ്ലിക്കന്‍സും 10 ഡെമോക്രാറ്റ്‌സും. മൂന്നു ദിനങ്ങളാണ് ഇതിലേയ്ക്ക് മാറ്റിവയ്ച്ചിരിക്കുന്നത്. മറ്റ് അട്ടിമറികളോ, വഴി തടസങ്ങളോ സംഭവിക്കുന്നില്ലെങ്കില്‍, മൂന്നാം ദിനം സമതി അംഗങ്ങള്‍ വോട്ട് നടത്തും ഈ നാമ നിര്‍ദ്ദേശം മുഴുവന്‍ സെനറ്റിന്‍റ്റെ മുന്നിലേയ്ക്ക് ഭൂരിപക്ഷാഭിപ്രായത്തിന് അയക്കണമോ എന്ന് .

ഇവിടെ സംഭവിക്കുവാന്‍ അവസരം കാണുന്നത് എല്ലാ ഡെമോക്രാറ്റ്‌സും, കമ്മറ്റിയില്‍ എതിരായി വോട്ടുനടത്തും എന്നിരുന്നാല്‍ ത്തന്നെയും കേവല ഭൂരിപക്ഷത്തില്‍ നാമനിര്‍ദ്ദേശം മുഴുവന്‍ സെനറ്റിന്‍റ്റെ മുന്നിലെത്തും.
ഇവിടാണ് ഈ സര്‍ക്കസിലെ രസിപ്പിക്കുന്ന അഭ്യാസങ്ങള്‍തുടങ്ങുന്നത്, കാണുവാന്‍ പോകുന്നത്.സെനറ്റിനുള്ള ഒരു പ്രത്യേക താല്‍ക്കാലിക അധികാരം "ഫില്ലോബസ്റ്റര്‍" എന്ന നടപടിക്രമമാണ്. ഇത് വേണമെങ്കില്‍ ഡെമോക്രാറ്റ്‌സിന് ഉപയോഗിക്കാം ഈ നടപടി അനുശാസിക്കുന്നത് നാലില്‍ മൂന്നംഗങ്ങള്‍ സമ്മതിച്ചാലേ നോമിനേഷന്‍ പാസ്സാക്കപ്പെടുകയുള്ളു . ഇവിടെ ചര്‍ച്ചകള്‍ എത്ര നാളത്തേക്ക് വേണമെങ്കിലും നീട്ടിക്കൊണ്ടുപോകാം.ഒരു വോട്ടിന് അവസരം നല്‍കാതെ എന്നാല്‍ ഇവിടേയും ഡെമോക്രാറ്റ്‌സിന്‍റ്റെ ഉദ്ദേശം നടക്കുന്ന ലക്ഷണമില്ല കാരണം മുകളില്‍ പറഞ്ഞ ഫില്ലോബസ്റ്റര്‍, ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളതല്ല ആയതിനാല്‍ കേവല ഭൂരിപക്ഷത്തില്‍ ഈ നിയമംതാല്ക്കാ ലികമായി മാറ്റാം.

സെനറ്റര്‍ ജോണ്‍ മക്കയിന്‍റ്റെ മരണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഒരു തുണയായി മാറും. ജോണ്‍ മക്കയിനും ട്രംപും തമ്മിലുള്ള സ്വരച്ചേര്‍ച്ച ഇല്ലായിമ്മ കുപ്രസിദ്ധമായിരുന്നല്ലോഅക്കാരണത്താല്‍ മക്കെയിന്‍റ്റെ വോട്ട് ഈ നാമനിര്‍ദ്ദേശത്തിന് അനുകൂലമായി കിട്ടുമോ എന്ന ശങ്ക പാര്‍ട്ടിയിലുണ്ടായിരുന്നു.

അരിസോണ ഗവര്‍ണര്‍ റിപ്പബ്ലിക്കനായതിനാല്‍, അയാള്‍ സ്വപാര്‍ട്ടിക്കാരനെ താല്‍ക്കാലിക സെനറ്റ് സീറ്റ് ഒഴിവിലേയ്ക്ക് നിയമിക്കുകയുള്ളു.അപ്പോള്‍ സെനറ്റിലെ കേവല ഭൂരിപഷം തീര്‍ച്ചയായി.നവംബര്‍ മാസം നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും മൂര്‍ച്ചകൂട്ടും. ഇടതുപക്ഷ തീവ്ര വാദികളുടെയും അവരെ തുണക്കുന്ന ഡെമോക്രാസ്റ്റ്‌സിന്‍റ്റെയും ഇവിടുള്ള വിവാദീ കാവനാവ് അല്ല പിന്നേയോ സാഷാല്‍ ഡൊണാള്‍ഡ് ട്രാപ്. ഇയാളോടുള്ള കടുത്ത വിരോധം പൊതുവേദികളില്‍ പ്രകടിപ്പിക്കുന്നതിനുള്ള ഒരവസരം കൂടിയാണിത്.
പലേ മാധ്യമങ്ങളും ചിലക്കുന്ന നാവുകളും പൊതുജനതയുടെ മുന്നില്‍, ജഡ്ജ് കാവനാവ് ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവുംവല്യതെമ്മാടിയും മോശവുമായ മനുഷ്യനെന്ന് വരച്ചുകാട്ടും. ഇയാള്‍ സുപ്രീം കോടതിയിലെത്തിയാല്‍ ഉടന്‍തന്നെ ഇന്നു സ്ത്രീകള്‍ക്കുള്ള ഭ്രൂണഹത്യ അവകാശം എടുത്തുമാറ്റും. പിന്നീട് സ്ത്രീകള്‍ക്ക് ഗര്ഭംവ അലസിപ്പിക്കുന്നതിന് അപകട വഴികള്‍ തേടേണ്ടി വരും.പ്രകടന ജോലിക്കാര്‍ സന്നദ്ധരായിരിക്കുന്നു ഇവര്‍ക്കുള്ള മുദ്രാവാക്യങ്ങളും സൈനുകളും ക്രമീകരിക്കപ്പെട്ടിരിക്കുന്നു.

ഇന്ന് അമേരിക്കയില്‍ ന്യൂന പക്ഷങ്ങള്‍ അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും ഇയാള്‍ എടുത്തുമാറ്റും വീണ്ടും അടിമത്തം ഇവിടെ വരും. എല്ലാ വിദേശികളും നോട്ടപ്പുള്ളികളാകും പലരേയും നാടുകടത്തും. കാവനാവിനെനവീന ഹിറ്റ്‌ലറായി ചിത്രീകരിക്കും.ഡൊണാള്‍ഡ് ട്രംപിനെ ഇമ്പീച്ചു ചെയ്യുവാന്‍ ഇയാള്‍ അനുവദിക്കില്ല.

മറ്റൊരു കൂട്ടര്‍ വിളിച്ചുകൂവും കാവനാവ് വെള്ളക്കാരനാണ് അതിനാല്‍ മറ്റു വംശജര്‍ക്ക് ഇയാള്‍ ഒരു പേടിസ്വപ്‌നം. ഈ തെരുവു പ്രകടനങ്ങള്‍ക്കൊന്നും അത്ര പ്രാധാന്യത ഒട്ടുമുക്കാല്‍ ജനതയും നല്‍കില്ല. ഈകോലാഹലങ്ങള്‍ ഏതാനും ആഴ്ചകള്‍ നീളും. അവസാനം ഈ നാമനിദ്ദേശം മുഴുവന്‍ സെനറ്റില്‍ വോട്ടിനെത്തും വോട്ടും നടക്കും പ്രവചിക്കാം രണ്ടോ മൂന്നോ ഡെമോക്രാറ്റ് സെനറ്റര്‍മാരുടേയും പിന്തുണയോടെ നിയമനം സ്ഥിതീകരിക്കപ്പെടും.

കഴിഞ്ഞ വര്‍ഷവും ഈ നാടകം നമ്മുടെ മുന്നല്‍, നീല്‍ ഗോര്‍സെറ്റ് എന്ന ജഡ്ജിന്‍റ്റെ നിയമന സമയത്തും അരങ്ങേറി ഗോര്‍സെറ്റ് പരമോന്നത കോടതിയില്‍ എത്തുകയും ചെയ്തു. ഇയാള്‍ നമ്മെ ഭയപ്പെടുത്തുന്ന എത്ര തീരുമാനങ്ങള്‍ എടുത്തു?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക