Image

ഡോ. ജൂബിന്‍ കൊച്ചുമ്മന്‍ (38) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

Published on 04 September, 2018
ഡോ. ജൂബിന്‍ കൊച്ചുമ്മന്‍ (38) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: കുണ്ടറ സ്വദേശി കൊച്ചുമ്മന്‍ കമ്പിയിലിന്റെയും ലീലാമ്മയുടെയും പുത്രന്‍ ഡോ. ജൂബിന്‍ കൊച്ചുമ്മന്‍ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി. 

പെരുമ്പാവൂര്‍ തോമ്പ്രയില്‍ പരേതനായ വര്‍ഗീസിന്റെയും ബിനു വര്‍ഗീസിന്റെയും പുത്രി ഡോ. എല്‍നാ വര്‍ഗീസ് ആണു ഭാര്യ. ഒരു പുത്രിയുണ്ട്

സഹോദരര്‍: ജൂലിയന്‍ കൊച്ചുമ്മന്‍, ജൂലി ബിനോയ്.

പൊതുദര്‍ശനം: സെപ്റ്റംബര്‍ 6 വ്യാഴം, 3 മുതല്‍ 9 വരെ: മാത്യൂ ഫ്യുണറല്‍ ഹോം, 2508 വിക്ടറി ബുലവാര്‍ഡ്, സ്റ്റാറ്റന്‍ ഐലന്‍ഡ്, ന്യു യോര്‍ക്ക്-10314

സംസ്‌കാര ശുശ്രൂഷ സെപ്റ്റംബര്‍ 7 വെള്ളി രാവിലെ 11 മണി: മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച്, 175 ബ്രിയല്‍ അവന്യു, സ്റ്റാറ്റന്‍ ഐലന്‍ഡ്, ന്യു യോര്‍ക്ക്-10314

തുടര്‍ന്ന് സംസ്‌കാരം ഫെയര്‍വ്യു സെമിത്തെരി, 1852 വിക്ടര്‍ ബുലവാര്‍ഡ്, സ്റ്റാറ്റ്ന്‍ ഐലന്‍ഡ്, ന്യു യോര്‍ക്-10314 
ഡോ. ജൂബിന്‍ കൊച്ചുമ്മന്‍ (38) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി
Join WhatsApp News
Raju Mylapra 2018-09-04 17:42:35
എൻറെ നല്ല സുഹൃത്തു കൊച്ചുമ്മൻ കാമ്പിയിലെന്റെ മകൻറെ ആകസ്മികമായ വേർപാടിൽ, അവരുടെ അത്യധികമായ ദുഃഖത്തിൽ പങ്കു ചേരുന്നു. ഈ ഒരു അവസരത്തിൽ ദൈവം തമ്പുരാൻ നിങ്ങൾക്ക് ശക്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജുബിന്റെ ആല്മാവിനു നിത്യ ശാന്തി നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക