Image

ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നു വി​ദേ​ശ യാ​ത്ര​ക​ള്‍​ക്കു അ​നു​മ​തി

Published on 05 September, 2018
ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നു വി​ദേ​ശ യാ​ത്ര​ക​ള്‍​ക്കു അ​നു​മ​തി
ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നു വി​ദേ​ശ യാ​ത്ര​ക​ള്‍​ക്കു അ​നു​മ​തി. മൂ​ന്ന് മാ​സ​ത്തി​നി​ടെ മൂ​ന്ന് രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​നാ​ണ് അ​നു​മ​തി. ടൂ​റി​സം, ട്രാ​വ​ല്‍​മാ​ര്‍​ട്ട് എ​ക്സ്പോ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ജ​പ്പാ​ന്‍, സിം​ഗ​പ്പൂ​ര്‍, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​നാ​ണ് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

സെ​പ്റ്റം​ബ​ര്‍ 20ന് ജപ്പാനിലെ ​ടോ​ക്കി​യോ​യി​ല്‍ ന​ട​ക്കു​ന്ന ടൂ​റി​സം എ​ക്സ്പോ​യി​ലാ​ണ് മ​ന്ത്രി ആ​ദ്യം പ​ങ്കെ​ടു​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ 17ന് ​സിം​ഗ​പ്പൂ​രി​ലും ന​വം​ബ​ര്‍ 16ന് ​ചൈ​ന​യി​ലും ന​ട​ക്കു​ന്ന എ​ക്സ്പോ​ക​ളി​ലും മ​ന്ത്രി പ​ങ്കെ​ടു​ക്കും. അ​തേ​സ​മ​യം മ​ന്ത്രി​യു​ടെ യാ​ത്ര​യ്ക്കെ​തി​രെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​രു​ന്നു​ണ്ട്. സം​സ്ഥാ​നം പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ന്ത്രി യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഈ ​പ​ണം ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നുമാണ് ആ​വ​ശ്യ​ങ്ങ​ള്‍ ഉ​യ​രു​ന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക