Image

പ്രഥമ കൈരളി-അനന്തപുരി അവാര്‍ഡ്‌ ഡോ. വി.പി. ഗംഗാധരന്‌

സേവ്യര്‍ കാവാലം Published on 02 April, 2012
പ്രഥമ കൈരളി-അനന്തപുരി അവാര്‍ഡ്‌ ഡോ. വി.പി. ഗംഗാധരന്‌
മസ്‌ക്കറ്റ്‌: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കേരള വിഭാഗവും മസ്‌ക്കറ്റിലെ പ്രമുഖ റസ്റ്റോറന്റുമായ അനന്തപുരിയും ചേര്‍ന്ന്‌ നല്‍കുന്ന പ്രഥമ കൈരളി-അനന്തപുരി അവാര്‍ഡിന്‌ ഡോ. വി.പി. ഗംഗാധരന്‍ അര്‍ഹനായി. 75,000 രൂപയും പ്രശസ്‌തി പത്രവുമടങ്ങിയതാണ്‌ അവാര്‍ഡ്‌.

സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിക്കുന്നവര്‍ക്കാണ്‌ അവാര്‍ഡ്‌ നല്‍കുക. ഡോ. ഗംഗാധരന്‍ അര്‍ബുദ ചികിത്സാരംഗത്തും സ്വാന്ത്വന ചികിത്സയിലും നല്‍കി വരുന്ന സംഭാനകള്‍ പരിഗണിച്ചാണ്‌ അവാര്‍ഡ്‌ നല്‍കുന്നതെന്ന്‌ മസ്‌ക്കറ്റില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പി.എം. ജാബിര്‍, അനന്തപുരി മാനേജിംഗ്‌ ഡയറക്‌ടര്‍ ബിബി ജേക്കബ്‌ എന്നിവര്‍ പറഞ്ഞു.

ഐഎസ്‌ സിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 11, 12, 13 തീയതികളില്‍ മസ്‌ക്കറ്റില്‍ നടക്കുന്ന കേരളോത്സവത്തോടനുബന്ധിച്ച്‌ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ്‌ സമ്മാനിക്കും.
പ്രഥമ കൈരളി-അനന്തപുരി അവാര്‍ഡ്‌ ഡോ. വി.പി. ഗംഗാധരന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക