Image

ബിഷപ്പ് ഫ്രാങ്കോയും പി കെ.ശശിയും വെറും വ്യക്തികളല്ല..

Published on 05 September, 2018
ബിഷപ്പ് ഫ്രാങ്കോയും പി കെ.ശശിയും വെറും വ്യക്തികളല്ല..
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും പി കെ ശശിയും വെറും വ്യക്തികളല്ല. അവര്‍ക്കു വേണ്ടി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പതിനായിരത്തോളം തലകളുണ്ടെന്നും അവിടെ വരെ സ്ത്രീകളുടെ ഒറ്റപ്പെട്ട ഒച്ചകള്‍ എത്തില്ലെന്നും എഴുത്തുകാരി എസ്. ശാരദകുട്ടി.

പൊതുപ്രവര്‍ത്തകയെങ്കിലും, ഇടതു സഹയാത്രികയെങ്കിലും കന്യാസ്ത്രീയെങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടെങ്കിലും പെണ്ണിനെ അധികാരമുപയോഗിച്ചു കുടുക്കാമെന്നും, ഫോണെടുത്താല്‍ മണിപ്രവാളം ഒലിപ്പിക്കാമെന്നും ഓഫറുകള്‍ വെച്ചാല്‍ ഉണ്ടാക്കി വെച്ച കുടുക്കുകളെല്ലാം ചുമ്മാതെയങ്ങ് അഴിച്ചു രക്ഷപ്പെടാമെന്നുമൊക്കെയുള്ള ആ ബോധമുണ്ടല്ലോ അത് പഴയ വിശ്വാമിത്ര ദുഷന്തദേവേന്ദ്രാദികളില്‍ നിന്ന് ഒരടി മുന്നോട്ടു സഞ്ചരിക്കാത്ത അധികാര ധാര്‍ഷ്ട്യത്തിന്റേതാണ്. ഏതു പുരോഗമന പ്രസ്ഥാനത്തോടൊപ്പം നടന്നാലും ചിലരില്‍ നിന്ന് അത്തരം ഫ്യൂഡല്‍ പ്രാന്തുകള്‍ വിട്ടു പോവില്ല.

ജനാധിപത്യത്തിന്റെ പേരില്‍ മഹിളാ അസോസിയേഷനുകളും സര്‍ക്കാര്‍ ചെലവില്‍ വനിതാ കമ്മീഷനുമുണ്ട്. പാര്‍ട്ടി യിലും സര്‍ക്കാരിലും സമ്മര്‍ദ്ദം ചെലുത്താന്‍ മാത്രം പ്രബലമായ സ്ത്രീബുദ്ധികേന്ദ്രങ്ങളുണ്ട്. നമ്മളെല്ലാം ആണുങ്ങളുടെ താങ്ങില്ലാതെ ജീവിക്കാന്‍ കഴിവുള്ളവരുമാണ്. പക്ഷേ, സ്വതേ ദുര്‍ബ്ബലരായ വീട്ടു പുരുഷന്മാരോടെതിരിടുന്ന ശക്തി പോരാ അധികാരപൗരുഷത്തെ നേരിടാന്‍.. നമ്മുടെ അനുഭവങ്ങള്‍ തന്നെ സാക്ഷ്യം പറയുന്നു നമ്മളൊക്കെ വെറും കാഴ്ചപ്പണ്ടങ്ങള്‍ മാത്രമെന്ന്.. നാളെയും നമ്മളെ തോണ്ടി അശ്ലീലം പറഞ്ഞും കണ്ണിറുക്കിയും ഇവര്‍ നിയമസഭയിലേക്കും രാജ്യസഭയിലേക്കും അരമനകളിലേക്കും കയറിപ്പോകും. നാണം കെട്ട സ്ത്രീകളാണ് നമ്മള്‍. വെറുതെ കൂകി വിളിക്കുന്നവര്‍. അവര്‍ക്കറിയാം അതൊക്കെ.

പറഞ്ഞിട്ടു കാര്യമില്ലെന്നറിയാം എങ്കിലും പറയുകയാണ്, പ്രളയകാല കെടുതികളെയും പകര്‍ച്ചവ്യാധികളെയും നേരിട്ട നാടാണ്. വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ യുവതലമുറ തുരത്തിപ്പായിക്കുന്ന നാടാണ്.

പാര്‍ട്ടിയും സര്‍ക്കാരും നിലയ്ക്കു നിര്‍ത്തണം ഇത്തരം ഒറ്റപ്പെട്ട അശ്ലീലങ്ങളെ. പരാതിപ്പെട്ട് ആഴ്ചകള്‍ കഴിഞ്ഞാലും കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കാത്തവര്‍ ആരുടെയൊപ്പമെന്നു പറയേണ്ടതില്ല. കൂടുതല്‍ ഗവേഷണങ്ങളും ആവശ്യമില്ല. ബിഷപ്പ് ഫ്രാങ്കോയും പി കെ.ശശിയും വെറും വ്യക്തികളല്ല.. അവര്‍ക്കു വേണ്ടി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പത്തായി രം തലകളുണ്ട്.. അവിടെ വരെ എത്തില്ല ഞങ്ങളുടെ ഒറ്റപ്പെട്ട ഒച്ചകള്‍.

ദീപാ നിശാന്ത്

ഈ വാക്കുകള്‍ പറഞ്ഞത് കേരളത്തിലെ മുഖ്യമന്ത്രിയാണ്. ഉത്തരവാദിത്തപ്പെട്ട ഒരു എം എല്‍ എ ക്കെതിരെ ഒരു സ്ത്രീ ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കുകയും അത് ചര്‍ച്ചയാവുകയും ചെയ്ത സാഹചര്യത്തില്‍ ഈ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ചില നിശ്ശബ്ദതകള്‍ ചിലര്‍ക്ക് വെറുപ്പ് പ്രചരിപ്പിക്കാനുള്ള ഊര്‍ജ്ജം നല്‍കുന്നുണ്ട്. പിഴവുകള്‍ ചൂണ്ടിക്കാട്ടി പീഡനം 'നോര്‍മലൈസ് ' ചെയ്യാനുളള സാഹചര്യം ഒരുക്കാതിരിക്കാന്‍ കര്‍ശനമായ നടപടിയെടുക്കേണ്ടതുണ്ട്. പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്നമല്ല ഇത്.. പീഡനത്തിന് സാംസ്‌കാരികവും രാഷ്ട്രീയവുമായ അനുമതി കൊടുക്കാതിരിക്കാനുള്ള ജാഗ്രത കാട്ടേണ്ട സന്ദര്‍ഭമാണിത്. ഉചിതമായ നടപടി പ്രതീക്ഷിക്കുന്നു.
Join WhatsApp News
അഭിഷേകം ഇങ്ങനെയും 2018-09-05 11:16:37

MIAMI BEACH, FL (WPLG/RNN/CNN) - Two Roman Catholic priests were arrested after authorities in Miami Beach say they were caught in a very compromising position.Warning: This story contains graphic material.Edwin Giraldo Cortez and Diego Berrio were charged with lewd and lascivious behavior.The incident happened in broad daylight around 3:30 p.m. Monday on Ocean Drive. A children’s playground is nearby.Authorities received a call about two men performing sex acts in a car.The vehicle had no window tinting, so whatever was happening inside was very much on display for all to see."I parked my vehicle and approached the passenger side of the vehicle on foot," an officer wrote on the arrest report, according to the Miami Herald. "I observed defendant Berrio in the passenger seat, performing oral sex on defendant Giraldo who was seated in the driver’s seat. Giraldo’s pants were unzipped and his genitals exposed."This act was occurring in full view of the public passing by on Ocean Drive and the sidewalk."The two men were arrested, and police learned they were both priests from out of town.Both men gave an address the Mission of San Juan Diego in Arlington Heights, near Chicago.Copyright 2018 WPLG/RNN/CNN. All rights reserved.

Ninan Mathulla 2018-09-05 13:09:50
It is true that those who commit crime need to be punished. Since emalayalee allow people to post comments anonymous, people like the one posted here have an incentive to post comments on selected topics, so that they can use it for political propaganda.
ഗോമൂത്രം കഷായം 2018-09-05 15:13:55
അല്‍പം  ഗോമൂത്ര കഷായം മാതുല്ലക്ക് ദിവസവും കൊടുത്താല്‍ ദേഹ പുഷ്ടിയും  bjp വിരോദവും മാറികിട്ടും 
ഡോക്ടര്‍ നാരദന്‍ ഹൂസ്ടന്‍ 
Ninan Mathulla 2018-09-06 08:28:38

When I mention BJP in my comments, it is not hatred of BJP behind it. When Krishna advised Arjuna to kill all Kauravas, it was not hatred of Kauravas but to protect Dharma. Arjuna lost all courage and put his bow the Gandhiva down thinking of killing the Kauravas, and Krishna had to encourage Arjuna to fight. Here I am attacking BJP to protect Dharma and not out of hatred. Bible also advises to rebuke your friend earnestly lest his sin fall on your head. Again it asks you to talk to your friend in such a way that he will understand his folly. Otherwise he will think that what he is doing is the right thing and that he is very wise. So Naradhan Houston might consider taking some ‘gomuuthrakashayam’ to get out of your fever. Another thing I notice here is that BJP Christians and people with such hatred in them give scathing criticism of good writers if they are from a religion or race different from them. They use this column for such attacks and find hidden pleasure in it.

Anthappan 2018-09-06 12:48:10
If I argue that when the Jews plotted to kill Jesus, it was not their hatred toward Jesus but  the Jews were trying to protect their Dharama; Would you agree with argument Matthulla?  No; I don't think so. you just want to win an argument with out any substance or logic in it. You accuse everyone who oppose your opinion as BJP. Every religion is after power and money and in order to grab it, they distort the truth and people like you are propagating it .  The only solution for this is a life without these rotten religions and there leaders. And America is a beautiful country to do it. From here,  you can launch criticism against anyone. But you have to be independent of your religious believes
Ninan Mathulla 2018-09-07 06:26:35

I have difficulty understanding the reasoning of Anthappan. How can he talk or think for Jews as he is not a Jew. Jews killed Jesus not to protect Dharma, and Bible states that it was jealousy and hatred behind it. Apostle Paul persecuted Christians before his conversion to protect Dharma as he believed Christians are not from God. So God does not consider his ignorance against him.In human courts ignorance is not an excuse. So if he broke any laws of the country he gets punished for it. I have several friends that are BJP supporters, and I do not hate them. About the opinion that religion is after  power and money is from ignorance. Religion is part of life, and religions teach people values. The fishermen folk who helped in the flood situation in Kerala are mostly from Hindus, Christians and Muslims. They attend their religious institutions, and the reason they helped is from the teachings of their religion. I do not have their statistics by religion. If anybody has it, please provide it. Christian fishermen attend church on Sundays, and the priest teaches them values to keep in life. I am reading a book now titled, ‘Operation World’. It lists the population of all the countries of the world by religion. Vast majority of the population of each country belong to different religions. Atheists are a tiny percentage in almost all countries. It is religion that teaches them values in life. So some comments about religion here is out of ignorance.

JEWS Did not kill Jesus 2018-09-07 08:43:10

Jews did not kill Jesus

Jesus was crucified by Roman soldiers according to the law of the Land. Judea was fully under the Roman Law. Jews were fully subjected to Roman Law. They were even prohibited to gather or bear arms. Jesus revolted and claimed to be the King of Jews. Jews had a king with no powers appointed by Roman Emperor. Claiming to be a king of Jews was denying the authority of the Emperor &was punished by death. During the Roman occupation, several men claimed to be the king of Jews and they were simply slaughtered by Romans.

Jews had several divisions among them. None of them crucified Jesus. The gospels were written to spread Jewish hatred. Christians tried in vain to blame the Jews for Jesus's death to get the favours of Romans & divert them from torturing Christians. The message of the gospels is very clear.'' we hate Jews because they killed our god''- so we are supporting the Romans who torture the Jews. But Romans did not buy the false claim of the Christians. Persecution of Christians & Jews continued as usual. Jews followed the laws of Moses. Capital punishment according to Mosaic Law was by stoning to death. Mosaic law was completely banned/ prohibited during Roman occupation. The Sanhedrin had no powers, it was just there to keep the Jews happy. Even the high priest was banned from wearing his royal ceremonial dress.

Gospels are not history. They were the 'yellow news' of the time. The entire bible from the beginning to end is a fiction, a political propaganda to tarnish and trash their enemy. Modern humans should give it, its face value- just trash.

andrew

George 2018-09-07 17:13:12
ശ്രി ആൻഡ്രൂസ് പറയുന്നതാണ് ചരിത്രം. ദൈവം മോശ വഴി എഴുതിയതാണെന്നത് പുരോഹിതർ പറയുന്നതു  ആന മണ്ടത്തരം ആണ്. പുരോഹിതർക്ക് പണി എടുക്കാതെ ജീവിക്കാൻ വേണ്ടി അവർ തന്നെ എഴുതിക്കൂട്ടിയതു ആണ് പഴയ നിയമം. കോടിക്കണക്കിനു വര്ഷം മുൻപ് ഉണ്ടായ ഭൂമി ആറായിരം കൊല്ലം മുൻപ് ഉണ്ടാവട്ടെ എന്ന് പറഞ്ഞു ഉണ്ടായതല്ല. മനുഷ്യൻ ഉണ്ടായിട്ടും രണ്ടു ലക്ഷം വര്ഷത്തോളം ആയി. ദൈവം മണ്ണ് ചവിട്ടി കുഴച്ചു അങ്ങ് സൃഷ്ടിച്ചു അല്ലെങ്കിൽ വാരിയെല്ലൂരി സ്ത്രീയെ നിർമിച്ചു എന്നൊക്കെ കളിക്കുടുക്ക ബാലരമ തുടങ്ങിയ വാരികകളിൽ എഴുതിയാൽ കുഴപ്പമില്ല. 
ബൈബിളിന്റെ അകത്തുള്ളതൊന്നും സത്യം അല്ല എന്ന് അത് എഴുതിയവർക്കു അറിയാം അതുകൊണ്ടാണ്  "സത്യ വേദ പുസ്തകം" എന്ന് സ്വർണ ലിപിയിൽ അതിന്റെ പുറം ചട്ടയിൽ അച്ചടിച്ച് വച്ചിരിക്കുന്നത്.
പഴയ നിയമം പോട്ടെ അത് പ്രാകൃത ഗോത്ര ദൈവങ്ങളുടെ കഥയല്ലേ, പുതിയത് ചക്കര ആണെന്ന് പറയുന്നവരുണ്ട്. യേശുവിന്റെ മരണശേഷം അമ്പതു മുതൽ നൂറു വര്ഷങ്ങള്ക്കു കേട്ട് കേൾവിയുടെ മാത്രം അടിസ്ഥാനത്തിൽ എഴുത്തുയതാണ് കാനോനിക സുവിശേഷം എന്ന് പറയുന്നവ. അത് എഴുതിയതോ യേശു ജീവിച്ച നാട്ടിലുള്ളവരോ യേശു സംസാരിച്ചിരുന്ന ഭാഷയിലോ അല്ല. അതു കൊണ്ടാണ് അതിന്റെ എഴുത്തുകാർ പരസ്പര വിരുദ്ധമായി കഥകൾ പറയുന്നത്. ഉദാഹരണത്തിന് മാർക്കോസിന്റെ പേരിൽ ഉള്ള ആദ്യ സുവിശേഷം എഴുതിയ വ്യക്തിക്ക് യേശുവിന്റെ ജനനത്തെ കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. അതുപോലെ നൂറുകണക്കിന് കൂട്ടിച്ചേർക്കലുകളും വെട്ടിത്തിരുത്തലുകളും കാണാം. 
ചെറുപ്പത്തിൽ സൺഡേ സ്കൂളിൽ പഠിച്ചതും ഇപ്പോഴും പുരോഹിതർ പറയുന്നതും ആയ കാര്യങ്ങൾ മാറ്റി വച്ച് സ്വന്തമായി വായിച്ചാൽ ഇതൊക്കെ മനസ്സിലാക്കാൻ എളുപ്പം ആണ്. പാതിരിമാർ പറയുന്ന സ്വർഗം നരകം എന്നൊക്കെ കൊതിച്ചു പേടിച്ചു നടന്നാൽ ജീവിതകാലം മുഴുവൻ അവരുടെ അടിമകൾ ആയി ജീവിച്ചു മരിക്കാം അത്തരം മാത്രം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക