Image

കാര്‍ ട്രക്കിലിടിച്ച്‌ അബുദാബിയിലെ യുവദമ്പതികള്‍ കൊല്ലപ്പെട്ടു

Published on 02 April, 2012
കാര്‍ ട്രക്കിലിടിച്ച്‌ അബുദാബിയിലെ യുവദമ്പതികള്‍ കൊല്ലപ്പെട്ടു
അബുദാബി: തലസ്‌ഥാന നഗരിയില്‍ ശനിയാഴ്‌ച പുലര്‍ച്ചെ ചുവപ്പു സിഗ്നല്‍ മറികടന്ന്‌ അമിതവേഗത്തിലെത്തിയ കാര്‍ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ജിസിസി സ്വദേശികളായ യുവദമ്പതികള്‍ കൊല്ലപ്പെട്ടു.

ഇരുപത്തിമൂന്നും ഇരുപത്തിരണ്ടും വയസ്സുള്ള ദമ്പതികള്‍ സഞ്ചരിച്ച കാര്‍ ഗ്രീന്‍ ട്രാക്കിലൂടെ വരികയായിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്ന്‌ അബുദാബി പൊലീസ്‌ ട്രാഫിക്‌ ആന്‍ഡ്‌ പട്രോള്‍ ഡയറക്‌ടറേറ്റ്‌ ആക്‌സിഡന്റ്‌സ്‌ വിഭാഗം തലവന്‍ ലെഫ്‌റ്റനന്റ്‌ കേണല്‍ അഹ്‌മദ്‌ മുഹമ്മദ്‌ സുവൈദി അറിയിച്ചു. മൃതദേഹങ്ങള്‍ പൊലീസ്‌ ആംബുലന്‍സില്‍ ഇന്‍ക്വസ്‌റ്റ്‌ പൂര്‍ത്തിയാക്കിയ ശേഷം ഷെയ്‌ഖ്‌ ഖലീഫ മെഡിക്കല്‍ സിറ്റിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി.
കാര്‍ ട്രക്കിലിടിച്ച്‌ അബുദാബിയിലെ യുവദമ്പതികള്‍ കൊല്ലപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക