Image

നാട്യമഞ്‌ജരിയില്‍ ജോനിതയുടെ കുച്ചിപ്പുടി ശ്രദ്ധേയമായി

Published on 02 April, 2012
നാട്യമഞ്‌ജരിയില്‍ ജോനിതയുടെ കുച്ചിപ്പുടി ശ്രദ്ധേയമായി
അബുദാബി: ഇന്ത്യാ സോഷ്യല്‍ ആന്‍ഡ്‌ കള്‍ചറല്‍ സെന്ററില്‍ നടന്ന `നാട്യമഞ്‌ജരിയില്‍ അബുദാബി ഔവര്‍ ഓണ്‍ ഇംഗ്ലിഷ്‌ സ്‌കൂള്‍ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ഥിനി ജോനിത ആര്‍. ജോസഫ്‌ കുച്ചിപ്പുഡി അവതരിപ്പിച്ചു. അബുദാബി ലൈഫ്‌ ലൈന്‍ ആശുപത്രി മാനേജിങ്‌ ഡയറക്‌ടര്‍ ഡോ. വി.പി. ഷംഷീര്‍ നാട്യമഞ്‌ജരി ഉദ്‌ഘാടനം ചെയ്‌തു.

അബുദാബി ഔവര്‍ ഓണ്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ്‌ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജയചന്ദ്രന്‍, ബാബു വടകര, ബി. യേശുശീലന്‍, കെ.എച്ച്‌. താഹിര്‍, അമര്‍സിങ്‌ വലപ്പാട്‌ എന്നിവര്‍ പ്രസംഗിച്ചു. പ്രിയ മനോജ്‌, ജമനീഷ്‌ നായര്‍, പി.കെ. കൃഷ്‌ണകുമാര്‍, അജിത്‌കുമാര്‍, കുമാര്‍ തിരുനെല്ലൂര്‍, വി.ബി. ശ്രീകുമാര്‍ എന്നിവര്‍ പശ്‌ചാത്തലസംഗീതം നല്‍കി.
നാട്യമഞ്‌ജരിയില്‍ ജോനിതയുടെ കുച്ചിപ്പുടി ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക