Image

സെന്റ് പോള്‍സ് ദേവാലയത്തില്‍ എട്ടുനോമ്പും കല്ലിട്ട പെരുന്നാളും

ജീമോന്‍ ജോര്‍ജ് Published on 06 September, 2018
സെന്റ്  പോള്‍സ് ദേവാലയത്തില്‍ എട്ടുനോമ്പും കല്ലിട്ട പെരുന്നാളും
ഹാവര്‍ടൗണ്‍: അമേരിക്കന്‍ അതിഭദ്രാസനത്തിലെ സെ. പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍(45 Glendale Rd, Havartown, PA, 19083) സെപ്റ്റംബര്‍ 8 ശനിയാഴ്ചയും 9 ഞായറാഴ്ചയും സംയുക്തമായിട്ട് പ.ദൈവമാതാവിന്റെ ജനനപെരുന്നാളും പ.പൗലൂസ് ശ്ലീഹായുടെ നാമത്തിലുള്ള ദേവാലയത്തിന്റെ കല്ലിട്ട പെരുന്നാളും ഭക്തിയാദരപൂര്‍വ്വം ആഘോഷിക്കുന്നതാണ്.

പെന്‍സില്‍വേനിയായിലെ പ്രകൃതിരമണീയമായ ഹാവര്‍ടൗണില്‍ സ്ഥാപിതമായ പ.പൗലൂസ് ശ്ലീഹായുടെ നാമത്തിലുള്ള ഈ ദേവാലയത്തിന്റെ കല്ലിട്ട പെരുന്നാള്‍ എല്ലാ ആഘോഷങ്ങളോടുകൂടിയും ഈയവസരത്തില്‍ സംയുക്തമായി ആഘോഷിക്കുന്നതിനോടൊപ്പം അനുഗ്രഹങ്ങളുടെ ശ്രീഭണ്ഡാരമായ വി.ദൈവമാതാവിന്റെ ജനനപെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോയമ്പു ദിനങ്ങളുടെ സമാപനത്തിനോടനുബന്ധിച്ച് 8-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച് അനുഗ്രഹീത വചന ശുശ്രൂഷകനായ റവ.ഫാ.എബി മാത്യു എട്ടു നോമ്പാചരണത്തിന്റെ പ്രാധാന്യത്തെ അധികരിച്ചുള്ള അനുഗ്രഹപ്രഭാഷണം നടത്തുകയും തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. 

പിറ്റേ ദിവസം 9-ാം തീയതി ഞായറാഴ്ച രാവിലെ 8.45-ന് പ്രഭാതപ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച് വെരി.റവ.ജോണ്‍ തെക്കേടത്ത് കോറപ്പിസ്‌ക്കോപ്പയുടെ മുഖ്യകാര്‍മ്മികത്വത്തിലും റവ.ഡോ.വര്‍ഗീസ് മാനിക്കാട്ട്, റവ.ഫാ.എബി മാത്യു എന്നിവരുടെ സഹകാര്‍മ്മികത്വത്തിലുമായി വി.മൂന്നില്‍ മേല്‍ കുര്‍ബ്ബാനയും പിന്നീട് പ്രദക്ഷിണം ആശീര്‍വാദം നേര്‍ച്ചവിളമ്പോടു കൂടി പെരുന്നാളിന് സമാപനം കുറിക്കുകയായി.

ഈ പരിശുദ്ധ പെരുന്നാളില്‍ ദക്തിയാദരപൂര്‍വ്വം കുടുംബസമേതം സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും സാദരം ക്ഷണിച്ചു കൊള്ളുന്നു പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായി അറിയിക്കുകയുണ്ടായി.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക. www.stpaulschurchpa.com
വാര്‍ത്ത അയച്ചത്: ജീമോന്‍ ജോര്‍ജ് 

സെന്റ്  പോള്‍സ് ദേവാലയത്തില്‍ എട്ടുനോമ്പും കല്ലിട്ട പെരുന്നാളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക