Image

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സംബന്ധിച്ച കേസ് നാളത്തേക്ക് മാറ്റി

Published on 06 September, 2018
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സംബന്ധിച്ച കേസ് നാളത്തേക്ക് മാറ്റി

നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനം ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. പ്രവേശനത്തിനുള്ള സ്റ്റേ നാളെ വരെ തുടരും.

കുട്ടികളുടെ ഭാവി പരിഗണിച്ചു കൊണ്ടാണ് നാല് കോളേജുകള്‍ക്കും അനുകൂലമായി സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതെന്നും എന്നാല്‍ കോടതി വിധി മാനിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞിരുന്നു.

വയനാട് ഡി.എം, ഒറ്റപ്പാലം പി.കെ ദാസ്, തൊടുപുഴ അല്‍അസ്ഹര്‍, വര്‍ക്കല എസ്.ആര്‍ എന്നീ മെഡിക്കല്‍ കോളേജുകളിലേക്ക് പ്രവേശനത്തിന് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് ബുധനാഴ്ച സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ച സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തിവെച്ചിരുന്നു. നാലു കോളേജുകളിലായുണ്ടായിരുന്ന 550 എംബിബിഎസ് സീറ്റില്‍ 482 സീറ്റുകളിലേക്കും വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക