Image

പി കെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Published on 06 September, 2018
പി കെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്‌ നടപടിയെന്ന്‌ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ വ്യക്തമാക്കി. എംഎല്‍എയ്‌ക്കതിരെ സിപിഎമ്മിനാണ്‌ യുവതി പരാതി നല്‍കിയിരിക്കുന്നത്‌.

ആദ്യം പാര്‍ട്ടി രഹസ്യമായി സൂക്ഷിച്ച വിവരം വാര്‍ത്തയായി മാറിയതോടെയാണ്‌ പുറംലോകം അറിഞ്ഞത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നതും.

പരാതി ഇല്ലാത്തത്‌ കൊണ്ട്‌ എംഎല്‍എയ്‌ക്കതിരെ കേസെടുക്കാന്‍ സാധിക്കില്ലെന്നാണ്‌ രാവിലെ സംസ്ഥാന വനിതാ കമ്മീഷന്‍ പറഞ്ഞത്‌. അതേസമയം പരാതി ഇല്ലെങ്കിലും പി കെ ശശിക്കെതിരെ കേസെടുത്തതായി ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചതോടെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നിലപാടിന്‌ കനത്ത തിരിച്ചടിയാണ്‌ ലഭിച്ചിരിക്കുന്നത്‌.

സംഭവത്തില്‍ കേസെടുത്തതോടെ യുവതിയുടെയും എംഎല്‍എയുടെയും മൊഴി രേഖപ്പെടുത്തുന്നത്‌ അടക്കമുള്ള കാര്യങ്ങള്‍ ദേശീയ വനിതാ കമ്മീഷന്‍ പരിഗണിക്കുന്നുണ്ട്‌. ഇതിനായി കമ്മീഷന്‍ കേരളത്തിലേക്ക്‌ വരുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക